എസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ സർഗലയം സംഘടിപ്പിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ സർഗലയം പരിപാടിയിൽനിന്ന്
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് മത്ര എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സർഗലയം’ സംഘടിപ്പിച്ചു. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ്ലാമിക കലാസംസ്കാരം വിളിച്ചോതുന്ന പരിപാടി ഏവരെയും ആകർഷിച്ചു.
മത്ര സൂഖിലെ സാധാരണക്കാരായ ജോലിക്കാരായ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി പരിപാടി മാറി. മികച്ച പ്രകടനം കാഴ്ചവെച്ചവരെ ജനുവരി മൂന്നിന് സീബിൽ നടക്കുന്ന ആസിമ മേഖല സർഗലയം പരിപാടിയിലേക്ക് തെരഞ്ഞെടുത്തു.
പരിപാടി മത്ര സുന്നി സെന്റർ പ്രസിഡന്റ് ശൈഖ് അബ്ദുൽ റഹിമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ. എസ്.എസ്.എഫ് ആസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷതവഹിച്ചു. ഹാഫിദ് ഫാദിൽ ഖിറാഅത് അവതരിപ്പിച്ചു. മൂസ ഹാജി (മസ്കത്ത് സുന്നി സെന്റർ), സാദിഖ് ആഡൂർ (കെ.എം.സി.സി മത്ര), അസീസ് കുഞ്ഞിപ്പള്ളി, ഷുഹൈബ് എടക്കാട്, റിയാസ് കൊടുവള്ളി, ഫാസിൽ കണ്ണാടിപറമ്പ് എന്നിവർ സംസാരിച്ചു.
എസ്.കെ. എസ്.എസ്.എഫ് മത്ര ഏരിയ പ്രസിഡന്റ് റയീസ് അഞ്ചരക്കണ്ടി സ്വാഗതവും സെക്രട്ടറി ഷക്കീബ് കുത്തുപറമ്പ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.