എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം; മേഖലതല മത്സരങ്ങൾ സമാപിച്ചു
text_fieldsമസ്കത്ത് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ 15ാമത് എഡിഷൻ സർഗ്ഗലയത്തിന്റെ ചുവടുപിടിച്ച് ഒമാൻ നാഷനൽ കമ്മിറ്റിയുടെ കീഴിൽ വിവിധ എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാ സാഹിത്യ മത്സരങ്ങൾ കോർത്തിണക്കി സർഗ്ഗലയം സംഘടിപ്പിച്ചത് ഒമാനിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
ഇരുപത്തിരണ്ട് മത്സര ഇനങ്ങളിലായി 400ാളം മത്സരാർഥികൾ നാല് മേഖലകളിലായി പന്ത്രണ്ട് വേദികളിൽ മാറ്റുരച്ചു.
ആസിമ മേഖലയിൽ ബൗഷർ ഏരിയ ഒന്നാം സ്ഥാനവും, മത്ര, റൂവി യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്തമാക്കി. വസതിയ്യ മേഖലയിൽ ബർക ഏരിയ ഒന്നാം സ്ഥാനവും, മബേല അൽ ഹൈൽ രണ്ടും മൂന്നും സ്ഥാനവും നേടി.
ശർഖിയ്യ മേഖലയിൽ ഇബ്ര ഏരിയ ഒന്നാം നേടിയപ്പോൾ സൂർ, സിനാവ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരഗസ്തമാക്കി. ബാത്തിന മേഖലയിൽ സുഹാർ ഏരിയ ഒന്നാം സ്ഥാനം നേടി.
സഹം രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കി. എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 10ന് സൂറിൽ നാഷനൽ സർഗ്ഗലയം ഗ്രാന്റ് ഫിനാലെ അരങ്ങേറും. 19ാമത് മത്സര ഇനങ്ങളിലായി മേഖല സർഗലയത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ച മത്സരാർഥികൾ മൂന്ന് വേദികളിലായി മാറ്റുരക്കും. അൽ ഫവാരിസ് ഹാൾ പ്രധാന വേദിയായിരിക്കും.
ഒമാനിലെ ഏറ്റവും വലിയ ഇസ് ലാമിക കലാ-സാഹിത്യ മേളയുടെ ഒരുക്കം പൂർത്തിയായതായി ഒമാൻ എസ്.കെ.എസ് എസ്.എഫ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.