വാഹന രജിസ്ട്രേഷനിൽ ചെറിയ വർധന
text_fieldsമസ്കത്ത്: രാജ്യത്തെ വാഹന രജിസ്ട്രേഷനിൽ ചെറിയ വർധനവെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ. മേയ് അവസാനം 15.3 ലക്ഷമായിരുന്ന രജിസ്ട്രേഷൻ ജൂൺ അവസാനമായപ്പോൾ 15.4 ലക്ഷമായാണ് ഉയർന്നത്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 79.2 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 12.20 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് സുൽത്താനേറ്റിലുള്ളത്. 2.32 ലക്ഷം വാണിജ്യ വാഹനങ്ങളും 29078 ടാക്സികളും ഒമാനിലുണ്ട്. റെൻറൽ വാഹനങ്ങളുടെ എണ്ണമാകട്ടെ 22760 ആണ്. 12328 സർക്കാർ വാഹനങ്ങളും താൽക്കാലിക രജിസ്ട്രേഷനുള്ള 10,687 വാഹനങ്ങളുമുണ്ട്.
മോട്ടോർ ബൈക്കുകളുടെ എണ്ണം 6104 ആണ്. 5792 ഡ്രൈവിങ് സ്കൂൾ വാഹനങ്ങളും 1301 ട്രാക്ടറുകളും 823 നയതന്ത്രവാഹനങ്ങളും രജിസ്റ്റർ ചെയ്തവയിൽ ഉൾപ്പെടും. വെള്ള നിറത്തിലുള്ള വാഹനങ്ങളോടാണ് എല്ലാവർക്കും പ്രിയം. 6.62 ലക്ഷമാണ് വെളുത്ത വാഹനങ്ങളുടെ എണ്ണം. സിൽവർ നിറത്തിലുള്ള 1.98 ലക്ഷം വാഹനങ്ങളും വൈറ്റ് ഗ്രേ നിറത്തിലുള്ള 1.24 ലക്ഷം വാഹനങ്ങളുമുണ്ട്. ഭൂരിപക്ഷം വാഹനങ്ങളും 1500നും 3000 സി.സിക്കുമിടയിലുള്ളതാണെന്നും സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. 8.26 ലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 4500 സി.സിക്ക് മുകളിലുള്ള 200,535 ലക്ഷം വാഹനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.