നോളജ് ഒയാസിസിൽ സ്മാർട്ട് സിറ്റി: ധാരണപത്രം ഒപ്പിട്ടു
text_fieldsമസ്കത്ത്: മസ്കത്ത് േനാളജ് ഒയാസിസിൽ സ്മാർട്ട് സിറ്റി പൈലറ്റ് പദ്ധതി നിർമിക്കാൻ ഇൻഫ ർമേഷൻ ടെക്നോളജി അതോറിറ്റിയും ഒമാൻടെലും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇൻ ഫർമേഷൻ ടെക്നോളജി അതോറിറ്റി സി.ഇ.ഒ സാലിം ബിൻ സുൽത്താൻ അൽ റുസൈഖിയും ഒമാൻടെൽ സി.ഇ.ഒ തലാൽ ബിൻ സഇൗദ് അൽ മഅ്മരിയുമാണ് ധാരണപത്രം ഒപ്പുവെച്ചത്.
െഎ.ടി.എ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് പൊതുഅതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ട ആശയവിനിമയ, അനുബന്ധ സേവനങ്ങളും ഇൻറർനെറ്റ്, ക്ലൗഡ്കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ സേവനങ്ങളുമാണ് ഒമാൻടെൽ നൽകുക. മസ്കത്ത് നോളജ് ഒയാസിസിൽ സ്മാർട്സിറ്റി പൈലറ്റ് പദ്ധതി നിർമിക്കാൻ സഹകരിക്കുന്നതിൽ ഒമാൻടെലിന് നന്ദി പറയുന്നതായി റുസൈഖി പറഞ്ഞു. സ്മാർട്ട് സംവിധാനങ്ങളിലൂടെ ജീവനക്കാർക്കുള്ള സേവനങ്ങൾ സൗകര്യപ്രദമായ രീതിയിലും വേഗത്തിലും ലഭ്യമാക്കാൻ നൽകുന്നതിനൊപ്പം നിലവിലുള്ള സംവിധാനങ്ങളെ ഉൗർജ ഉപയോഗം, പാർക്കിങ്, ഗതാഗതനിയന്ത്രണം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമതയോടെ വിനിയോഗിക്കാൻ സൗകര്യമൊരുക്കുകയുമാണ് സ്മാർട്ട്സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നോളജ് ഒയാസിസിൽ ആരംഭിക്കുന്ന ൈപലറ്റ് പദ്ധതി സ്മാർട്ട്സിറ്റിയുടെ ചെറിയ മോഡലായിരിക്കും.
ഇൗ പദ്ധതി ഭാവിയിൽ മറ്റു സ്ഥാപനങ്ങളിലും ഇൻറസ്ട്രിയൽ എസ്റ്റേറ്റുകളിലും നടപ്പാക്കാനാവും. ഭാവിയിൽ മറ്റ് സ്ഥാപനങ്ങളിലേക്ക് ഇത്തരം സ്മാർട്ട്പദ്ധതികൾ നടപ്പാക്കാനുള്ള പരീക്ഷണമായും പദ്ധതി മാറും. ഇത്തരം സഹകരണങ്ങൾ സ്വകാര്യമേഖലകളിലെ മറ്റ് സ്ഥാപനങ്ങളും നടപ്പാക്കാൻ ശ്രമിക്കുമെന്നും അേദ്ദഹം പ്രത്യാശിച്ചു. ഇതുവഴി വിവരസാേങ്കതികവിദ്യയുടെ നൂതന സംരംഭങ്ങൾ പൊതുജനങ്ങൾക്ക് അനുഭവിക്കാൻ കഴിയും.
ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ സഹകരണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നാലാം വ്യവസായിക വിപ്ലവത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ ഡിജിറ്റൽ സമൂഹത്തെ വളർത്തിയെടുക്കാനുള്ള അടിസ്ഥാന പ്രവർത്തനങ്ങളിൽ ഒമാൻടെൽ മറ്റു സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. ടൂറിസം മന്ത്രാലയം, സാംസ്കാരിക പാരമ്പര്യ മന്ത്രാലയം, മറ്റു നിരവധി സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുമായും ഒമാൻടെല്ലിന് സഹകരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.