സൗഹാർദ വേദിയായി എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഇഫ്താർ
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സംഘടിപ്പിച്ച ജനകീയ ഇഫ്താർ വിരുന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സംഘടിപ്പിച്ച ജനകീയ ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർദ്ദങ്ങളുടെ സംഗമ വേദിയായി. മബേല ഗൾഫ് കോളജ് അങ്കണത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ഒമാനിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക സംഘടന നേതാക്കൾ സംബന്ധിച്ചു.
ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന ഗുരുദേവ സൂക്തത്തിന്റെ പ്രാധാന്യം ആധുനിക കാലത്തുപോലും വളരെ പ്രസക്തമാണെന്ന് എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ചെയർമാൻ രാജേന്ദ്രൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
റമദാൻ നോമ്പ് എന്നാൽ പ്രഭാതം മുതൽ പ്രദോഷം വരെ ജലപാനമില്ലാതെ കഴിയുക എന്നതിനെക്കാളുപരി അതൊരു ആത്മസമർപ്പണം കൂടിയാണെന്ന് വിവിധ നേതാക്കൾ തങ്ങളുടെ റമദാൻ സന്ദേശത്തിൽ പറഞ്ഞു. എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കൺവീനർ രാജേഷ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എസ്.എൻ.ഡി.പി ഒമാൻ കോർ കമ്മിറ്റി അംഗങ്ങളായ വസന്തകുമാർ, മുരളീധരൻ, ഹർഷകുമാർ, റിനേഷ് എന്നിവർ സംബന്ധിച്ചു.
മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ഒമാൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സീബ് സെന്റർ ദായി സൽമാൻ അൽ ഹിക്മി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കോ-കൺവീനറും ലോക കേരള സഭ മെംമ്പറുമായ സിദ്ദീഖ് ഹസ്സൻ, ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള, ഇന്റർനാഷനൽ ഗാന്ധിയൻ ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ ഉമ്മൻ, ഇൻകാസ് മസ്കകത്ത് വൈസ് പ്രസിഡന്റ് നിയാസ്, കുര്യാക്കോസ്, എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ നിരവധി ശാഖാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.