എസ്.എൻ.ഡി.പി സീബ് ശാഖ കുടുംബസംഗമം
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സീബ് ശാഖ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സീബ് ശാഖ കുടുംബ സംഗമം സംഘടിപ്പിച്ചു.മാൾട്ട് അറ്റയർ ഫാം ഹൗസിൽ നടന്ന സംഗമം എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കൺവീനർ ജി.രാജേഷ് ഉദ്ഘാടനം ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ ബി. വസന്തകുമാർ ,കെ. ആർ.റിനേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സീബ് ശാഖ സെക്രട്ടറി രാജേഷ് മാഹി സ്വാഗതവും വൈസ് പ്രസിഡന്റ് ബി. സത്യനാഥൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സീബ് ശാഖയുടെ രുപവത്കരണത്തിന് ചുക്കാൻ പിടിച്ച ഒമാനിലെ സാമൂഹിക പ്രവർത്തകനായ പ്രസാദ് ആലപ്പുഴ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും മികച്ച അധ്യാപികക്കുള്ള അവാർഡ് ലഭിച്ച ജീഷ ലാൽ ദീപക് എന്നിവരെ ആദരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാകായിക പരിപാടികളും ആവേശകരമായ വടംവലി മത്സരവും സംഗമത്തിന് മാറ്റു കൂട്ടി.മെഡിക്കൽ ക്യാമ്പും സംഗമത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.പുതിയ അംഗത്വ വിതരണവും നടന്നു.ബർക്കയിലുള്ള ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.