Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഞ്ഞണിഞ്ഞ്​ മലനിരകൾ;...

മഞ്ഞണിഞ്ഞ്​ മലനിരകൾ; മഴയിൽ കുളിച്ച് സലാല

text_fields
bookmark_border
മഞ്ഞണിഞ്ഞ്​ മലനിരകൾ; മഴയിൽ കുളിച്ച് സലാല
cancel
camera_alt

സ​ലാ​ല ടൗ​ണി​ൽ​നി​ന്നൊ​രു മ​ഴ​ക്കാ​ഴ്ച

Listen to this Article

സ​ലാ​ല: മ​ൺ​സൂ​ൺ​കാ​ലം സ​ജീ​വ​മാ​യ​തോ​ടെ സ​ലാ​ല​യി​ലെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​നി​ര​ക​ൾ മ​ഞ്ഞി​ൽ മൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സ​ലാ​ല ടൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മ​ഴ​യും ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടു​മാ​റി അ​ന്ത​രീ​ക്ഷം ത​ണു​ത്ത് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ സ​ലാ​ല​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തു​ട​ർ​ന്നും ഒ​മാ​നി​ലെ ഇ​ത​ര ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ക്കും.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് വ​രെ​യും വ​ര​ണ്ടു​ണ​ങ്ങി നി​ർ​ജീ​വ​മാ​യി കി​ട​ന്നി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ​യും സ​സ്യ​ജാ​ല​ങ്ങ​ൾ​ക്ക് ജീ​വ​ൻ​വെ​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​റ​ച്ചു​ദി​വ​സം​കൂ​ടി ക​ഴി​യു​മ്പോ​ഴേ​ക്കും സ​ലാ​ല​ക്ക് ചു​റ്റു​മു​ള്ള മ​ല​നി​ര​ക​ളും താ​ഴ്വാ​ര​ങ്ങ​ളും ഹ​രി​ത​വ​ർ​ണ​മ​ണി​ഞ്ഞ് സു​ന്ദ​ര​മാ​കും. സ​ലാ​ല​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വാ​ദി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചെ​റു​നീ​രു​റ​വ​ക​ളും ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന​തോ​ടെ അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ പ്ര​കൃ​തി​ര​മ​ണീ​യ ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​വി​ടം മാ​റു​ക​യാ​ണ്. ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ൾ കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന കാ​ല​ത്താ​ണ് ഇ​വി​ടെ മ​ഴ​യും മ​ഞ്ഞും വി​രു​ന്നെ​ത്തു​ന്ന​ത്.

സ​ലാ​ല​യി​ൽ​നി​ന്ന് അ​ധി​കം ദൂ​രെ​യ​ല്ലാ​തെ സ്ഥി​തി​ചെ​യ്യു​ന്ന അ​യി​ൻ റ​സാ​ത്ത്, സീ​ക്ക്, മ​ദീ​ന​ത്തു​ൽ ഹ​ക്ക്, അ​യി​ൻ സ​ഹ​ല്‌​നൂ​ത്ത്, ജ​ബ​ൽ അ​യ്യൂ​ബ്, ജ​ബ​ൽ സം​ഹാ​ൻ, ഹ​ജീ​ഫ്, ഇ​ത്തീ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും വാ​ദി ദ​ർ​ബാ​ത്ത്, ഹാ​സി​ക്ക്, മു​ഗ്‌​സ​യി​ൽ, ദ​ൽ​ഖൂ​ത്ത്, റ​ഖ്യൂ​ത്ത് തു​ട​ങ്ങി അ​ൽ​പം ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ്.

ഒ​മാ​ന്‍റെ പൗ​രാ​ണി​ക ച​രി​ത്ര​ത്തി​ന്‍റെ സ്മ​ര​ണി​ക​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന അ​ൽ​ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്‌, താ​ക്ക​യി​ലെ ഖോ​ർ റൂ​റി, മി​ർ​ബാ​ത്ത് ഫോ​ർ​ട്ട് തു​ട​ങ്ങി​യ​വ​യൊ​ക്കെ സ​ന്ദ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട സ്ഥ​ല​ങ്ങ​ളാ​ണ്.

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​ള്ള പാ​ത​യി​ൽ തി​ര​ക്ക് വ​ർ​ധി​ക്കും എ​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. റോ​ഡ് മാ​ർ​ഗം യാ​ത്ര​ചെ​യ്യു​ന്ന​വ​രെ​ല്ലാം ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainSalalahSnowy mountains
News Summary - Snowy mountains; Salalah bathed in rain
Next Story