സാമൂഹിക വികസനം; സഹകരണം വർധിപ്പിക്കാൻ ഒമാനും കുവൈത്തും
text_fieldsമസ്കത്ത്: സാമൂഹിക വികസന മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും കുവൈത്തും ചർച്ചകൾ നടത്തി. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെയും പ്രതിനിധി സംഘത്തിന്റെയും കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായായിരുന്നു ചർച്ച.
സന്ദർശന വേളയിൽ ഡോ.ലൈല അൽ നജ്ജാർ കുവൈത്തിലെ സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രി ഡോ.അംതൽ അൽ ഹുവൈലയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും താൽപര്യമുള്ള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും സാമൂഹിക വികസനത്തിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. പ്രത്യേകിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രയോജനപ്പെടുന്ന മേഖലകളിൽ.
കുവൈത്തിലെ ജുവനൈൽ കെയർ ഡിപ്പാർട്ട്മെന്റ് ആസ്ഥാനം, സോഷ്യൽ കെയർ ഹോം കോംപ്ലക്സ്, ചൈൽഡ്ഹുഡ് ഹോം, ഭിന്നശേഷിക്കാർക്കായുള്ള പരിചരണ കേന്ദ്രം, ചൈൽഡ് ഇവാലുവേഷൻ ആൻഡ് എജുക്കേഷൻ സെന്റർ, ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റിയുടെ ആസ്ഥാനം, അനുബന്ധ കേന്ദ്രങ്ങൾ എന്നിവയും അവർ സന്ദർശിച്ചു. ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ പരിചരണവും പിന്തുണയും നൽകുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടിയെടുക്കുന്ന പ്രതിനിധി സംഘം കുവൈത്ത് സൊസൈറ്റി ഫോർ ദി കെയർ ഓഫ് ദി ഡിസേബിൾഡും സന്ദർശിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധവും അവരുടെ പൗരന്മാരുടെ ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സാമൂഹിക ക്ഷേമ പരിപാടികളും സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സമർപ്പണവും പ്രതിഫലിപ്പിക്കുന്നതായി സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.