സാമൂഹിക സുരക്ഷ: കഴിഞ്ഞവർഷം നൽകിയത് 10.75 കോടി റിയാൽ
text_fieldsമസ്കത്ത്: കഴിഞ്ഞവർഷം സാമൂഹിക സുരക്ഷ മേഖലക്ക് 10, 75, 46,810 റിയാലാണ് നൽകിയതെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സാമൂഹിക സുരക്ഷ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി മാസത്തിൽ 76,81,915 റിയാലും വിതരണം ചെയ്യുന്നുണ്ട്.
അനാഥർ, വിധവകൾ, വയോധികർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, അവിവാഹിതരായ പെൺകുട്ടികൾ, വികലാംഗർ, തടവുകാരുടെ കുടുംബങ്ങൾ എന്നിവരാണ് സാമൂഹിക സുരക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. വയോജന വിഭാഗത്തിൽ 30,233 ആളുകൾക്കായി കഴിഞ്ഞവർഷം പ്രതിമാസം ആകെ 33,29,843 റിയാലാണ് നൽകിയത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 21,555 ആളുകൾക്ക് 24,20,81റിയാലും നൽകി. വിവാഹമോചിതരായ 11,439 സ്ത്രീകൾക്ക് 92,059 റിയാലും വിതരണം ചെയ്തു. 3,492 വിധവകൾക്ക് പ്രതിമാസം 4,29,172 റിയാലും 3,396 അവിവാഹിതരായ പെൺകുട്ടികൾക്ക് 2,91,378 റിയാലും നൽകി.
2,47,459 റിയാൽ 2,300 അനാഥർക്കാണ് വിതരണം ചെയ്തത്. 169 തടവുകാരുടെ കുടുംബങ്ങൾക്ക് 26,260 റിയാലും പ്രതിമാസം കൊടുത്തു. 2,47,459 റിയാൽ 35 ഭിന്നശേഷിക്കാരായ ആളുകൾക്കും നൽകി.
സാമൂഹിക സംരക്ഷണത്തിന് ഫലപ്രദമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുക, കമ്യൂണിറ്റി പങ്കാളിത്തം സജീവമാക്കുക, ഉയർന്ന നിലവാരമുള്ള സാമൂഹിക സേവനങ്ങൾ നൽകുന്നതിനുള്ള വിഭവങ്ങളുടെ കാര്യക്ഷമത ഉയർത്തുക എന്നിവയിലൂടെ സാമൂഹിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
റമദാനിൽ സാമൂഹിക സുരക്ഷ വിഭാഗങ്ങൾക്ക് അധിക ശമ്പളം നൽകാനും ചരക്കുകളുടെയും സേവനങ്ങളുടെയും ഉയർന്ന വിലയുടെ ആഘാതം ലഘൂകരിക്കാനും സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കഴിഞ്ഞയാഴ്ച നൽകിയ നിർദേശത്തെ മന്ത്രാലയം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.