ഒമാനിലെ ആദ്യ സൗരോർജ വൈദ്യുതി പദ്ധതി ഇബ്രിയിൽ
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ സ്വതന്ത്ര സൗരോർജ വൈദ്യുതി ഉൽപാദന പദ്ധതി ഇബ്രിയിൽ ആരംഭിക്കും. 500 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പദ്ധതി ഒമാൻ വാട്ടർ ആൻഡ് പ്രൊക്യുയർമെൻറ് കമ്പനിയാണ് നിർമിക്കുന്നത്. നിർമാണവും നടത്തിപ്പും ഇൗ സ്വകാര്യ കമ്പനിക്കാണ്. നിർമാണം പൂർത്തിയാവുന്നതോടെ 500 ദശലക്ഷം ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
പൂർത്തിയായാൽ പ്രദേശത്തെ 33,000 വീടുകളിൽ വൈദ്യുതി എത്തിക്കാൻ കഴിയും. അതോടെ കാർബൺ ൈഡ ഒാക്സൈഡ് ബഹിർഗമനം കുറക്കാനും കഴിയും. അടുത്ത വർഷം അവസാനത്തോടെ നിർമാണം ആരംഭിക്കും. 2021ലാണ് പ്രവർത്തനസജ്ജമാവുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം സൗരോർജ പദ്ധതികൾ തുടങ്ങാൻ കമ്പനിക്ക് പദ്ധതിയുണ്ട്. വർഷത്തിൽ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടുന്ന ഒമാനിൽ സൗരോർജ പദ്ധതികൾക്ക് വൻ സാധ്യതയാണുള്ളത്. ചെലവ് ചുരുക്കാനും പരിസര മലിനീകരണം ഒഴിവാക്കാനും കഴിയുന്നതിനാൽ പദ്ധതിക്ക് വൻ സ്വീകാര്യത ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.