മുവാസലാത്ത് രണ്ട് സൗരോർജ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കും
text_fieldsമസ്കത്ത്: ഗൂബ്രയിൽ രണ്ട് സൗരോർജ ബസ്സ്റ്റോപ്പുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുവാസലാത്തും ഒമാൻ ഒായിൽ കമ്പനിയും ധാരണപത്രത്തിൽ ഒപ്പിട്ടു. മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷിയും ഒമാൻ ഒായിൽ പ്രതിനിധിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാർപ്രകാരം ഇൗ ബസ്സ്റ്റോപ്പുകളിൽ പരസ്യംചെയ്യുന്നതിനുള്ള അവകാശം മുവാസലാത്തിനായിരിക്കും.
ആസ്റ്റർ അൽറഫാ ഹോസ്പിറ്റലിന് എതിർവശത്തും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് േമാസ്കിന് ശേഷമുള്ള ഒമാൻ ഒായിൽ പമ്പിന് എതിർവശത്തുമായാണ് ഇൗ ബസ് സ്റ്റോപ്പുകൾ. പൊതുഗതാഗത മേഖല വികസിപ്പിക്കുകയും ജനങ്ങളെ ആകർഷിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബസ് സ്റ്റോപ്പ് സ്ഥാപിക്കുന്നതെന്ന് അഹമ്മദ് അൽ ബലൂഷി പറഞ്ഞു. പൊതുഗതാഗത മേഖലയുടെ നിലനിൽപിന് സർക്കാർ ആശ്രിതത്വം കുറക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം വികസന പദ്ധതികളിൽ സ്വകാര്യ മേഖലയുടെ സഹകരണം തേടുന്നത്. കഴിഞ്ഞ മാർച്ചിൽ സൗരോർജ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് അൽമഹാ മാർക്കറ്റിങ് കമ്പനിയുമായി മുവാസലാത്ത് ധാരണപത്രം ഒപ്പിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.