വീടുകൾക്ക് മുകളിൽ സോളാർ പാനൽ: അപേക്ഷ ക്ഷണിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ സേ ാളാർ പാനൽ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ആപ് അടുത്ത മാസം അവതരിപ്പിക്കുമെന്ന് വൈദ്യുതി റെഗുലേഷൻ അതോറിറ്റി അറിയിച്ചു. പദ് ധതിക്കായി അന്താരാഷ്ട്ര ടെൻഡർ നൽകുന്നതിെൻറ ഭാഗമായാണ് താൽപര്യമുള്ള കെട്ടിട ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നത്. 3000 മുതൽ 5000 വരെ അപേക്ഷ ലഭിക്കുന്നതോടെ ആദ്യഘട്ട പദ്ധതി ആരംഭിക്കും. സഹിം പ്രോജക്ട് എന്ന പേരിലറിയപ്പെടുന്ന പദ്ധതിയിേലക്ക് ആപ് വഴി കെട്ടിട ഉടമയുടെ േപരുവിവരങ്ങളും കെട്ടിടങ്ങളും സ്ഥാനം അടക്കമുള്ള വിവരങ്ങളുമാണ് നൽകേണ്ടതെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ ഖൈസ് സഉൗദ് അൽ സഖ്വാനി അറിയിച്ചു.
കെട്ടിടത്തിെൻറ മുകളിൽ ആൻറിന, ഡിഷ് തുടങ്ങിയവയുടെ നിഴൽവരാത്ത രീതിയിലായിരിക്കും പാനലുകൾ സ്ഥാപിക്കുക. മേൽക്കൂരയിൽ ശരിയായ രീതിയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിഞ്ഞാൽ മൂന്നുമുതൽ അഞ്ചു കിേലാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മസ്കത്ത് ഗവർണറേറ്റിൽ ആരംഭിക്കുന്ന പദ്ധതി ക്രമേണ മറ്റ് നഗരങ്ങളിേലക്ക് വ്യാപിപ്പിക്കും.
മസ്കത്ത് ഗവർണറേറ്റിൽ പദ്ധതി ആരംഭിക്കാനുള്ള ടെൻഡർ ഇൗ വർഷം മധ്യത്തോടെ നൽകാനാണ് പദ്ധതി. തെരഞ്ഞെടുക്കുന്ന കരാറുകാരുടെ നിർമാണച്ചെലവ്, നടത്തിപ്പ് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ ടെൻഡർ നൽകുക. പാനൽ സ്ഥാപിക്കുന്നതിെൻറ ചെറിയശതമാനം തുക ഉപഭോക്താക്കൾ ആദ്യഘട്ടത്തിൽ നൽകേണ്ടിവരും. ഇൗ തുക വൈദ്യുതി ബില്ലിൽനിന്ന് ഒാരോ മാസവും കുറച്ചുെകാടുക്കും. നാലു വർഷം െകാണ്ട് തിരിച്ചുകിട്ടുന്ന രീതിയിലായിരിക്കും പണം സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.