സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അവന്യൂസ് മാളിൽ തുറന്നു
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ ഗ്രൗണ്ട് ഫ്ലോറിൽ ലുലു എക്സ്ചേഞ്ചിന് സമീപത്താണ് ഉപഭോക്താക്കൾക്കായി അതുല്യമായി ആഭരണ ശേഖരവുമായി പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ, മാനേജിങ് പാർട്ണർമാരായ സോന മോഹൻ, വിവേക് മോഹൻ, ശ്യാം മോഹൻ, സ്പോൺസർ ഖാസിം അൽ അജ്മി, കൺട്രി ഹെഡ് അനൂപ് , ലുലു ഗ്രൂപ്പ് അൽ ഗുബ്ര ജനറൽ മാനേജർ ഷാക്കിർ, ലുലു ഗ്രൂപ്പ് കമേഴ്സ്യൽ ഹെഡ് അശ്വന്ത് എന്നിവർ പങ്കെടുത്തു.
രണ്ടാമത്തെ ഷോറൂം ഒമാനിൽ തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ പറഞ്ഞു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയാണ്. അവർക്ക് അതുല്യവും ആഡംബരപൂർണവുമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
പ്രഗത്ഭരായ കരകൗശല വിദഗ്ധർ രൂപപ്പെടുത്തിയ സ്വർണ, വജ്രാഭരണങ്ങളുടെ വിശാലമായ ശ്രേണിയാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണ നിർമാണ പണിക്കൂലിയിൽ 20 ശതമാനം കിഴിവും ഡയമണ്ട് ആഭരണ വിലയിൽ (മൂക്ക് കുത്തി ഒഴികെ) 60 ശതമാനം കിഴിവും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ഓരോ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങളും നൽകും. ഈ ആനുകൂല്യങ്ങൾ ഏപ്രിൽ 29വരെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങളും സേവനങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മാനേജിങ് പാർട്ണർ സോന മോഹൻ കൂട്ടിച്ചേർത്തു.
പുതിയ ഷോറൂമിൽ എല്ലായ്പ്പോഴും നൂതന ആഭരണങ്ങളുടെ ശേഖരം ഉണ്ടായിരിക്കുെമന്നും അവർ പറഞ്ഞു. ഒമാനിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലും ഉപഭോക്താക്കളെ സേവിക്കുന്നതിനായി രണ്ടാമത്തെ ഷോറൂം തുറക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണെന്ന് വിവേക് മോഹൻ പറഞ്ഞു.സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്, ബഹ്റൈനിലും ഒമാനിലുമായി നിരവധി ശാഖകൾ ഉണ്ട്. മികച്ച മെറ്റീരിയലുകളും നല്ല കരകൗശലവും ഉപയോഗിച്ച് ആഭരണങ്ങളുടെ വിപുലമായ ശ്രേണി പ്രദാനം ചെയ്യുന്ന മികച്ച ജ്വല്ലറി ബ്രാൻഡാണിതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.