Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്പെ​ഷ​ൽ...

സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് സ​മ്മ​ർ ഗെ​യിം​സ്​ ; മി​ന്നി​ത്തി​ള​ങ്ങി ഒ​മാ​ൻ താ​ര​ങ്ങ​ൾ

text_fields
bookmark_border
സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് സ​മ്മ​ർ ഗെ​യിം​സ്​ ; മി​ന്നി​ത്തി​ള​ങ്ങി ഒ​മാ​ൻ താ​ര​ങ്ങ​ൾ
cancel

മ​സ്ക​ത്ത്​: ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ൽ ന​ട​ക്കു​ന്ന സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് സ​മ്മ​ർ ഗെ​യിം​സി​ൽ മി​ന്നി​ത്തി​ള​ങ്ങി ഒ​മാ​ൻ താ​ര​ങ്ങ​ൾ.50 മീ​റ്റ​ർ ബാ​ക്സ്‌​ട്രോ​ക് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ മെ​ഷാ​ൽ അ​ൽ-​അ​മി​രി, ഗോ​ൾ​ഫി​ൽ സ​ഈ​ദ്​ അ​ൽ ജാ​ബ്രി സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി.

വ​നി​താ ഷോ​ട്ട്പു​ട്ടി​ൽ തു​റാ​യ അ​ൽ ഷൈ​ബാ​നി വെ​ള്ളി മെ​ഡ​ലും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ​അ​സീ​സി വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗ​ത്തി​ൽ ഒ​മാ​നു​വേ​ണ്ടി അ​യ്മ​ൻ ഖ​മീ​സും ഖാ​ലി​ദ് അ​ൽ മ​ർ​ഹൂ​ണും വെ​ങ്ക​ല​വും അ​ണി​ഞ്ഞു. അ​ശ്വാ​രൂ​ഢ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദും അ​ൽ ഹ​രി​തി​യും വെ​ങ്ക​ല​വും അ​ണി​ഞ്ഞു.

ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​മാ​നി പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ബു​ദ്ധി​പ​ര​മാ​യ വൈ​ക​ല്യ​മു​ള്ള 36 ക​ളി​ക്കാ​രും ഒ​മ്പ​ത്​ പ​ങ്കാ​ളി ക​ളി​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു. അ​ത്‌​ല​റ്റി​ക്‌​സ്, ബാ​ഡ്മി​ന്റ​ൺ, ബൗ​ളി​ങ്, ഇ​ക്വ​സ്‌​ട്രി​യ​ൻ, ഫു​ട്‌​സാ​ൽ, ഗോ​ൾ​ഫ്, ഭാ​രോ​ദ്വ​ഹ​നം, റോ​ള​ർ സ്കേ​റ്റി​ങ്, സെ​യി​ലി​ങ്, നീ​ന്ത​ൽ, ടേ​ബി​ൾ ടെ​ന്നി​സ്, ടെ​ന്നി​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ന്‍റെ താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഗെ​യിം​സി​ൽ 26 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 190 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 7,000 പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളു​മാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. മേ​ള ഈ​മാ​സം 25ന്​ ​സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special OlympicsSummer Games
Next Story