Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ദ​ർ അ​ൽ സ​മാ​യി​ൽ...

ബ​ദ​ർ അ​ൽ സ​മാ​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മാ​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt

ബ​ദ​ർ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​​ ഡെ​ലി​വ​റി പ്രോ​ഗ്രാ​മി​െൻറ ഉ​ദ്​​ഘാ​ട​ന ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി

മ​സ്​​ക​ത്ത്​: ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജി​ന്​ തു​ട​ക്ക​മാ​യി. ഗ​ർ​ഭി​ണി​യാ​കു​ന്ന സ​മ​യം മു​ത​ൽ പ്ര​സ​വം വ​രെ നീ​ളു​ന്ന സ​മ​ഗ്ര​മാ​യ പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലു​ള്ള പ​രി​ച​ര​ണ​മാ​ണ്​ ബ​ദ​ർ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​​ ഡെ​ലി​വ​റി പ്രോ​ഗ്രാം വ​ഴി ല​ഭി​ക്കു​ക. ഡോ​ക്​​ട​ർ​മാ​ർ, മു​തി​ർ​ന്ന മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ, മ​റ്റ്​ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ബ​ദ​ർ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​ ഡെ​ലി​വ​റി പ്രോ​ഗ്രാ​മി​ന്​ തു​ട​ക്ക​മാ​യ​ത്. ഒ​മാ​ൻ വ​നി​ത അ​സോ​സി​യേ​ഷ​ൻ ക്ലി​നി​ക്ക​ൽ ക​മ്മി​റ്റി മേ​ധാ​വി ഡോ.​ദീ​ന അ​ൽ അ​ഫ്​​സൂ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. ബ​ദ​ർ അ​ൽ സ​മ ബ​ർ​ക്ക ബ്രാ​ഞ്ച്​ മേ​ധാ​വി ഷം​നാ​ദ്​ അ​മ​ൻ പ​രി​പാ​ടി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്​ ബ​ദ​ർ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​​ ഡെ​ലി​വ​റി പ്രോ​ഗ്രാ​മെ​ന്ന്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഗ്രൂ​പ്​ സി.​ഇ.​ഒ പി.​ടി സ​മീ​ർ പ​റ​ഞ്ഞു. പാ​ക്കേ​ജി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക്​ അ​ത​ത്​ ബ്രാ​ഞ്ചി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ ന​ൽ​കും. ഇ​തു​വ​ഴി മ​തി​യാ​യ സ​ഹാ​യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യും. പ്ര​സ​വ​സ​മ​യ​ത്തെ എ​ല്ലാ സ​ങ്കീ​ർ​ണ​ത​ക​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്​ ബ​ദ​ർ അ​ൽ സ​മാ​യി​ലു​ള്ള​തെ​ന്ന്​ സി.​ഇ.​ഒ പ​റ​ഞ്ഞു.

ഒ​മാ​നി​ലെ ഗ​ർ​ഭി​ണി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​മ്പ​തു​ ശ​ത​മാ​നം സ്​​ത്രീ​ക​ൾ​ക്കും വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ വി​ശി​ഷ്​​ടാ​തി​ഥി​യാ​യ ഡോ.​ദീ​ന അ​ൽ അ​ഫ്​​സൂ​ർ പ​റ​ഞ്ഞു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ർ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​​ ഡെ​ലി​വ​റി പോ​ലു​ള്ള പാ​ക്കേ​ജു​ക​ൾ ഏ​െ​റ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്രാ​ൻ​ഡി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ആ​സി​ഫ്​ ഷാ ​പാ​ക്കേ​ജി​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. മൂ​ന്നു​മാ​സം മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ പാ​ക്കേ​ജി​ൽ ചേ​രാ​ൻ ക​ഴി​യും. ഒ​ബ്​​സ്​​റ്റ​ട്രീ​ഷ്യ​ൻ​സു​മാ​യു​ള്ള ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ, അ​ൾ​ട്രാ സൗ​ണ്ട്​ സ്​​കാ​ൻ, കു​ട്ടി​യു​ടെ വ​ള​ർ​ച്ച​യ​റി​യാ​നു​ള്ള സ്​​കാ​ൻ, എ​ൻ.​എ​സ്.​ടി സ്​​കാ​ൻ, ഡെ​ലി​വ​റി തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ​രി​ച​ര​ണ​ങ്ങ​ൾ ഇൗ ​പാ​ക്കേ​ജി​ൽ ല​ഭി​ക്കും. 250 റി​യാ​ൽ മു​ത​ലാ​ണ്​ നി​ര​ക്ക്. ഇ​ത്​ ഇ​ൻ​സ്​​റ്റാ​ൾ​മെൻറാ​യി അ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും.

ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ്​ സെ​ഷ​നു​ക​ളും ല​ഭി​ക്കും. റൂ​വി ബ​ദ​ർ അ​ൽ സ​മാ​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ്​ (വി​സി​റ്റി​ങ്) ഡോ.​താ​ഹി​റ ഖാ​സി​​മി, അ​ൽ ഖൂ​ദി​ലെ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഡോ.​സ്​​മി​ത മോ​ഹ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഗ്രൂ​പ്​​ സി.​ഒ.​ഒ. ജേ​ക്ക​ബ്​ ഉ​മ്മ​ൻ ന​ന്ദി പ​റ​ഞ്ഞു. പു​തി​യ മെ​ഡി​ക്ക​ൽ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫും ഡോ.​പി.​എ. മു​ഹ​മ്മ​ദും ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnantpackage
Next Story