മുസന്നയിൽ സ്പോർട്സ് സിറ്റി നിർമിക്കും -കായിക മന്ത്രി
text_fieldsമസ്കത്ത്: മുസന്നയിൽ സ്പോർട്സ് സിറ്റി നിർമിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്. ടുഗെദർ വി പ്രോഗ്രസ്’ ഫോറത്തിൽ സംസ്കാരം, കായികം, യുവത്വം എന്നിവയെക്കുറിച്ചുള്ള സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംയോജിത സ്പോർട്സ് സിറ്റി പദ്ധതി നിർമിക്കാൻ ബ്രിട്ടീഷ് കമ്പനിക്ക് ടെൻഡർ നൽകിയിട്ടുണ്ട്. കമ്പനി നിരവധി മോഡലുകൾ അവതരിപ്പിച്ചതിനാൽ ഞങ്ങൾ അവരുമായി മാസങ്ങളായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്തിമ രൂപത്തിൽ എത്തുമ്പോൾ വിശദാംശങ്ങൾ അറിയിക്കുമെന്നും ദീ യസിൻ പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് സ്പോർട്സ് സിറ്റി സ്ഥാപിക്കുന്നത്. പ്രാദേശിക, ആന്തർദേശീയ ടൂർണമെന്റുകളും മറ്റ് മത്സരങ്ങളും ആകർഷിക്കുകയും നടത്താനും സ്പോർട്സ് സിറ്റി ഗുണകരമാകുമെന്നാണ് കരുത്തുന്നത്.
മസ്കത്ത് പുസ്തക മേളയിൽ കുട്ടികളുടെ വിജ്ഞാനകോശം പ്രസിദ്ധീകരിക്കും. നൂതന വ്യവസായ ഭൂപടം തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിന്റെ പുനരുദ്ധാരണം ഒരു പ്രധാന പ്രശ്നമാണ്. ക്ലബുകളുടെ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് പഠിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നണ്ട്. പ്രമുഖ കമ്പനികളുടെ സഹായത്തോടെ നാല് ക്ലബുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.