ശ്രീനാരായണഗുരു അനുസ്മരണം 27ന്
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കും.
സമകാലീന കേരളത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി, വരും കാലങ്ങളിൽ ഗുരുദർശനം എപ്രകാരമെല്ലാം വിലയിരുത്തപ്പെടും തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്കും ചിന്തകൾക്കു വേദിയൊരുക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
പ്രമുഖ പ്രഭാഷകരായ സുനിൽ പി ഇളയിടം, ഷൗക്കത്ത് എന്നിവർ സംസാരിക്കും. രാവിലെ 9.45മുതൽ 12 മണിവരെ ഗുരുവിന്റെ ആത്മീയതയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടക്കും. സംവാദത്തിലെ പങ്കാളിത്തം നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
https://forms.gle/wDWoNFvQpazZQ1mk6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് കേരള വിഭാഗം മീഡിയ കോർഡിനേറ്റർ സന്തോഷ് എരിത്തേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.