മത്സ്യബന്ധനം സുസ്ഥിരമാക്കൽ; സർവേ നടത്തുന്നു
text_fieldsമസ്കത്ത്: മത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്പത്ത് പര്യവേക്ഷണം ചെയ്യുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഫിഷറീസ് റിസർച്ച് ഡയറക്ടറേറ്റ് ജനറൽ ഒരു സർവേ നടത്തുന്നു. സുൽത്താനേറ്റിലെ കടലിൽ ലഭ്യമായ മത്സ്യ ജൈവവസ്തുക്കളെക്കുറിച്ചുള്ള കൃത്യമായ ഡേറ്റ നൽകൽ, മത്സ്യ ഇനങ്ങളുടെ വലുപ്പം, വിതരണം, കാലാനുസൃതമായ സമൃദ്ധി തുടങ്ങിയവയൊക്കെ മനസ്സിലാക്കാനാണ് സർവേ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിക്കാനും ആവശ്യമായ വിവരങ്ങൾ നൽകാനും ദേശീയ സർവേ ലക്ഷ്യമിടുന്നതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഫിഷറീസ് റിസർച്ച് ഡയറക്ടർ ജനറൽ ഡോ ദാവൂദ് അൽ യഹ്യായ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.