മരത്തൈ വിതരണ കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: രാജ്യത്ത് 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 30,000 മരത്തൈകൾ വിതരണം ചെയ്യുന്നതിനുള്ള കാമ്പയിൻ മസ്കത്ത് ഗവർണറേറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 21 വരെ സീബിലെയും അമീറാത്തിലെയും വിലായത്തിലെ അൽ മസെൻ നഴ്സറി ആസ്ഥാനത്ത് തൈകൾ വിതരണം തുടരും.
ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 10 വരെ തൈകൾ ശേഖരിക്കാം. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രദേശത്തുടനീളമുള്ള ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും വനനശീകരണം പ്രോത്സാഹിപ്പിക്കാതിരിക്കുന്ന ഒമാന്റെ വിപുലമായ പാരിസ്ഥിതിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.