അന്തരീക്ഷ മലിനീകരണ തോത് നിരീക്ഷിക്കാൻ സ്റ്റേഷനുകൾ ഒരുക്കും
text_fieldsമസ്കത്ത്: അന്തരീക്ഷ മലിനീകരണ തോത് നിരീക്ഷിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഇതിനായി ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ സ്വന്തം സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പരിസ്ഥിതി അതോറിറ്റി മേധാവി ഡോ. അബ്ദുല്ല അൽ ഒമാരി പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ വായു മലിനീകരണം നിരീക്ഷിക്കാൻ സംവിധാനമുണ്ട്.
അതോറിറ്റിയുടെ ആസ്ഥാനത്തുള്ള കൺട്രോൾ റൂമുമായും ഓപറേഷൻ റൂമുമായും ബന്ധിപ്പിക്കും. 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുൽത്താനേറ്റ് അടുത്തിടെ ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള റോഡ് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഊർജ മേഖലക്കുള്ള പരിസ്ഥിതി നയവും പൂർത്തിയാക്കി. ഈ ശ്രമങ്ങളെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.