കോവിഡ് മുൻകരുതൽ ലംഘിച്ചാൽ കർശന നടപടി -സുപ്രീം കമ്മിറ്റി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായുള്ള മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനും സുരക്ഷ ഏജൻസികൾക്ക് ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം നിർദേശം നൽകി. മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ സമൂഹത്തിെൻറ വിവിധ തലങ്ങളിലുള്ളവർ പുലർത്തുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണ്. അതേസമയം, ചിലർ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേരലുകളും മറ്റും സംഘടിപ്പിക്കുന്നതിൽ സുപ്രീം കമ്മിറ്റി അമ്പരപ്പും ആശ്ചര്യവും രേഖപ്പെടുത്തി.
ആരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തിലുള്ള കോവിഡ് വാക്സിനേഷൻ നടപടികൾ നിശ്ചയിച്ച മുൻഗണനാക്രമം അനുസരിച്ച് തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. സ്വന്തത്തെയും കുടുംബാംഗങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി മുൻഗണനാ പട്ടികയിലുള്ളവർ വാക്സിൻ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രാത്രികാല ലോക്ഡൗൺ കണക്കിലെടുത്ത് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടന്നുവരുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ കാമ്പയിൻ നിർത്തിവെക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നീട്ടിവെച്ചത്.
കോവിഡിെൻറ രണ്ടാം തരംഗം കണക്കിലെടുത്ത് മാർച്ച് ആദ്യം മുതലാണ് ഒമാനിൽ രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാർച്ച് ആദ്യം മുതൽ രാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു തുടങ്ങി. മാർച്ച് അവസാനം മുതൽ രാത്രി സഞ്ചാരവിലക്കും നിലവിൽ വന്നു. ചെറിയ പെരുന്നാൾ മുൻനിർത്തി മേയ് എട്ടുമുതൽ ഒരാഴ്ചത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മേയ് 16 മുതലാണ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയത്. ഇതിന് പിന്നാലെ രോഗബാധിതരുടെ എണ്ണവും ഉയർന്ന് തുടങ്ങി. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രണ്ടായിരത്തിന് മുകളിൽ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും 30ന് മുകളിൽ പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.