നിയന്ത്രണം കർശനം; യാത്ര ഒഴിവാക്കിയത് നിരവധിപേർ
text_fieldsമസ്കത്ത്: ഇന്ത്യയിലും ഒമാനിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ യാത്ര ഒഴിവാക്കുന്നത് നിരവധിപേർ. ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോവുന്നവരടക്കം നിരവധിേപരാണ് യാത്ര മാറ്റിവെച്ചത്. പുതിയ പി.സി.ആർ നിബന്ധന വഴി കുടുംബങ്ങൾക്ക് വലിയ ചെലവാണ് വരുന്നത്. അത്യാവശ്യത്തിനുള്ള യാത്രകളും പലരും ഒഴിവാക്കുകയാണ്. കോവിഡ് വ്യാപനം തീവ്രമായ മാസങ്ങളിൽ പോലുമില്ലാത്ത നിയന്ത്രണങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളതെന്നാണ് പ്രവാസി മലയാളികൾ പ്രതികരിക്കുന്നത്. കോവിഡിെൻറ ആരംഭത്തിൽ നാട്ടിൽ േപാവേണ്ടിയിരുന്ന ചില ഹതഭാഗ്യർക്കും യാത്ര വീണ്ടും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ കുടുംബമായി കഴിയുന്നവരും ഉണ്ട്. കഴിഞ്ഞ ഏപ്രിലിൽ പോവേണ്ട ചിലർ
കോവിഡ് കാരണം വിമാനത്താവളം അടച്ചതോടെ യാത്ര മാറ്റിവെച്ചു. പിന്നീട് മേയിൽ വന്ദേഭാരത് വിമാന സർവിസ് ആരംഭിച്ചിരുെന്നങ്കിലും മുഖ്യമന്ത്രിയുടെ ആഹ്വാനം ചെവിക്കൊണ്ട് യാത്ര ഉപേക്ഷിച്ചവരും ശമ്പളം ലഭിക്കാത്തതിനാലും മറ്റ് സാമ്പത്തിക പ്രയാസത്താലും അൽപം കാത്തിരിക്കാമെന്ന് കരുതിയവരും ഇതിൽ ഉൾപ്പെടും. സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ എയർ ബബ്ളിെൻറ പേരിൽ വിമാന നിരക്കുകൾ കുത്തനെ ഉയർന്നു. വിമാന നിരക്കുകൾ കുറഞ്ഞപ്പോൾ യാത്രാ ചെലവുകൾ കുത്തനെ വർധിച്ചതാണ് സ്ഥിതിയെന്ന് പ്രവാസികൾ പറയുന്നു. ഇപ്പോൾ ഹ്രസ്വ അവധിക്ക് നാട്ടിൽ പോയി വരുന്ന ഒരാളുടെ മൂക്ക് പി.സി.ആർ നടത്തി ചുവക്കുന്ന അവസ്ഥയാണുള്ളത്. ചുരുങ്ങിയത് ആറ് പി.സി.ആർ പരിശോധനകളാണ് ഇത്തരക്കാർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തേണ്ടത്.
ഇന്ത്യയിലേക്കുള്ള യാത്രക്ക് മുമ്പുള്ളത്, ഇന്ത്യയിലെ വിമാനത്താവളങ്ങളിലുള്ളത്, നാട്ടിൽ ക്വാറൻറീൻ കഴിഞ്ഞാലുള്ളത്, തിരികെ ഒമാനിലേക്ക് വരുന്നതിന് മുമ്പുള്ളത്, ഒമാൻ വിമാനത്താവളത്തിലേത്, ഏഴ് ദിവസ ക്വാറൻറീന് ശേഷമുള്ളത് എന്നിങ്ങനെയാണ് പി.സി.ആർ പരിശോധനകൾ. ഒമാനിലെത്തിയാലുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ മറ്റൊരു അനുബന്ധ ചെലവാണ്. ഇന്ത്യയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഒമാൻ -ഇന്ത്യ വിമാന സർവിസുകളുടെ കാര്യത്തിലുണ്ടാകാനിടയുള്ള അനിശ്ചിതത്വവും പലർക്കും ആശങ്ക നൽകുന്നുണ്ട്. ഇൗ പൊല്ലാപ്പുകൾ ഒഴിവാക്കാൻ അത്യാവശ്യമാണെങ്കിലും യാത്ര ഒഴിവാക്കുകയാണെന്ന് യാത്ര ഒഴിവാക്കിയവർ പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ േപാവേണ്ടതായിരുന്നുവെന്ന് കണ്ണൂർ സ്വദേശി പ്രതികരിച്ചു. എന്നാൽ വിമാന സർവിസ് നിർത്തിയതിനാൽ യാത്ര മുടങ്ങി. വന്ദേഭാരത് സർവിസ് ആരംഭിച്ചെങ്കിലും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന നിർദേശം ചെവിക്കൊണ്ട് യാത്ര ഉപേക്ഷിക്കുകയും മറ്റുള്ളവർക്ക് അവസരം നൽകുകയും ചെയ്തു. പിന്നീട് വിമാനത്തിൽ തിരക്ക് കുറഞ്ഞെങ്കിലും വിമാന നിരക്കുകൾ വർധിച്ചു. ഇപ്പോൾ പി.സി.ആർ അടക്കമുള്ള അനുബന്ധ ചെലവുകൾ കാരണം യാത്ര അനിശ്ചിത കാലത്തേക്ക് ഒഴിവാക്കേണ്ട സാഹചര്യമാണെന്നും ഇദ്ദേഹം പറഞ്ഞു.
ഏറ്റവും അടുത്ത ബന്ധുവിെൻറ കല്യാണത്തിൽ പെങ്കടുക്കാൻ അടുത്ത ആഴ്ച നാട്ടിൽ പോകാനിരുന്നതായിരുന്നുവെന്ന് തൃശൂർ സ്വദേശി പറഞ്ഞു. ഇതിനായി കമ്പനി ഒരു മാസത്തെ ലീവും അനുവദിച്ചിരുന്നു. എന്നാൽ നാട്ടിലും ഇവിടെയുമുള്ള പി.സി.ആർ ടെസ്റ്റ് പരമ്പരകളും മറ്റ് ബുദ്ധിമുട്ടുകളും തിരിച്ച് വരുേമ്പാഴുള്ള ഹോട്ടൽ ക്വാറൻറീനും ഒക്കെ കണക്കിലെടുത്ത് യാത്ര ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.