വിദേശി, സ്വദേശി വേർതിരിവില്ലാത്ത നാട്...
text_fieldsഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പായ്ക്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയതു മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപ്പൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടയിൽ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം ഗൾഫ് മാധ്യമത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ നിങ്ങളുടെ അനുഭവങ്ങൾ അയക്കൂ.
''ഞങ്ങളുടെ വണ്ടി ആക്സിഡൻറായി, പെട്ടെന്ന് ഇങ്ങോട്ടൊന്നു വരാമോ...'' നൗഷാദ് അളിയെൻറ ഫോണായിരുന്നു. സമയം രാത്രി 11.45. അളിയനും കുടുംബവും വീട്ടിൽനിന്ന് ഇറങ്ങിയിട്ട് രണ്ടു മിനിറ്റുപോലും ആയിട്ടില്ല. എെൻറ വീടിന് മുന്നിലുള്ള ഹൈവേയിൽ അളിയെൻറ വാഹനത്തിനു പിന്നിൽ ഏതോ ഒരു വാഹനം ഇടിച്ച് നിർത്താതെ പോയിരിക്കുന്നതായിരുന്നു ചെന്നപ്പോൾ കണ്ട കാഴ്ച. ഭാഗ്യത്തിന് ആർക്കും പരിക്കില്ല. പക്ഷേ, വാഹനത്തിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. അപകടം കണ്ട് വാഹനം നിർത്തിയ ഒരു ഒമാനി അപ്പോൾതന്നെ പൊലീസിനെ വിളിച്ച് നിർത്താതെേപായ വണ്ടിയുടെ നമ്പർ കൈമാറിയിരുന്നു. പൊലീസ് ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഏകദേശം അരമണിക്കൂറിനുശേഷം ഒരു പിക്കപ് വാൻ പൊലീസ് സ്റ്റേഷനിലെത്തി. ഡ്രൈവർ ഇറങ്ങിവരുന്നത് കണ്ടപ്പോഴേ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പൊലീസ് ഓഫിസർ ഞങ്ങളോട് കാര്യങ്ങൾ അന്വേഷിക്കുകയും ആർക്കെങ്കിലും ആശുപത്രിയിൽ പോകേണ്ട ആവശ്യമുണ്ടോ എന്ന് തിരക്കുകയും ചെയ്തു. ഇതിനിടയിലാണ് മൂന്നുനാല് വാഹനങ്ങളിൽ അഞ്ചാറ് ആളുകൾ സ്റ്റേഷനിലേക്ക് എത്തിയത്. കൂട്ടത്തിലൊരാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫിസറോട് കയർത്തു സംസാരിക്കാൻ തുടങ്ങി. ഓഫിസർ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫിസർ രണ്ടുമൂന്നു പേപ്പറുകളുമായി ഞങ്ങളുടെ അരികിലെത്തി ഒപ്പിടാൻ ആവശ്യപ്പെട്ടു. എഴുതിയിരുന്നത് അറബിയിലായതുകൊണ്ട് ഞങ്ങൾക്കൊന്നും മനസ്സിലായിരുന്നില്ല. അവസാനം രണ്ടും കൽപിച്ച് ഒപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
പ്പോഴും ഒപ്പിട്ടുനൽകിയിരിക്കുന്ന പേപ്പറുകളിലെ കാര്യങ്ങൾ ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെതന്നെ സുഹൃത്തായ ഒമാനിയുമായി സ്റ്റേഷനിലെത്തി കേസ് ഡയറിയിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കിയപ്പോഴാണ് ആശ്വാസമായത്. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാഹനത്തിെൻറ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നതിെൻറ തെളിവായി വൈദ്യപരിശോധന റിപ്പോർട്ടും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ 24 മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിലാണെന്നും അറിയാൻ കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരോട് ഉച്ചത്തിൽ സംസാരിച്ച ആളെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തി എന്നുപറഞ്ഞ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും മനസ്സിലാക്കാനായി. വിദേശി, സ്വദേശി വേർതിരിവില്ലാതെ നിയമവും നീതിയും കണിശമായി നടപ്പാക്കുന്ന സംവിധാനം അത്ഭുതെപ്പടുത്തുന്നതുതന്നെയായിരുന്നു എനിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.