വിദ്യാർഥി സംവാദ മത്സരങ്ങൾ സമാപിച്ചു
text_fieldsമസ്കത്ത്: ദാഖിലിയയിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ വിദ്യാർഥി സംവാദ മത്സരങ്ങൾ സമാപിച്ചു. നിസ്വ വിലായത്തിലെ ട്രെയിനിങ് ആൻഡ് പ്രഫഷനൽ ഡെവലപ്മെൻറ് സെൻററിലായിരുന്നു പരിപാടി. വൊക്കേഷനൽ ഗൈഡൻസ് ആൻഡ് സ്റ്റുഡൻറ് കൗൺസലിങ് വിഭാഗത്തിെൻറ വിദ്യാഭ്യാസ പ്രവർത്തന വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. ഗവർണറേറ്റിലെ എട്ടു വിലായത്തുകളെ പ്രതിനിധാനംചെയ്ത് ടീമുകൾ ഫൈനലിൽ പങ്കെടുത്തു. ഈ വർഷം ആദ്യം പ്രാഥമിക യോഗ്യത മത്സരങ്ങൾ നടന്നിരുന്നു.
അവസാന റൗണ്ടിൽ മികച്ച സ്പീക്കറായി മൈമോനഹ് ബിൻത് നാസർ ബിൻ ഖൽഫാൻ അൽ ഹിനായ് തെരഞ്ഞെടുക്കപ്പെട്ടു. ദാഖിലിയ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വൊക്കേഷനൽ ആൻഡ് സ്റ്റുഡൻറ് ഗൈഡൻസ് വിഭാഗം ഡയറക്ടർ മുഹമ്മദ് ബിൻ സെയ്ഫ് അൽ മവാലി വിജയികളെയും ജൂറി അംഗങ്ങളെയും ആദരിച്ചു. വിദ്യാർഥികളുടെ ചിന്താശേഷി, ഗവേഷണം, അറിവ് എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു സംവാദങ്ങൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.