കുട്ടികൾക്കെതിരെ ആക്രോശം: ബോധവത്കരണവുമായി വിദ്യാർഥികൾ
text_fieldsമസ്കത്ത്: കുട്ടികളെ ഭീഷണിപ്പെടുത്തി മാനസികാരോഗ്യത്തെ തകർക്കുന്നതിനെതിരെ ബോധവത്കരണവുമായി വിദ്യാർഥികൾ. സൂർ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ വിദ്യാർഥികളാണ് 'അവരുടെ പ്രകാശങ്ങളെ കെടുത്തരുത്' എന്ന തലക്കെട്ടിൽ കാമ്പയിന് തുടക്കമിട്ടത്. ശകാരിക്കുന്നതിലൂടെ കുട്ടികൾക്കുണ്ടാകുന്ന മാനസിക ആഘാതത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ മാതാപിതാക്കളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കാമ്പസിൽ നടന്ന ചടങ്ങിൽ കാമ്പയിനിന്റെ ലോഗോ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് ഡീൻ ഡോ. സൽമ അൽ മുഷറഫി പ്രകാശനം ചെയ്തു. സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദഗ്ധരുടെ നേതൃത്വത്തിൽ സെമിനാറുകളും ശിൽപശാലകളും ഒരുക്കും. വിദ്യാർഥികളുടെ പ്രായോഗിക പഠനത്തിന്റെ ഭാഗമായി വർഷംതോറും ഇത്തരം ബോധവത്കരണ കാമ്പയിനുകൾ നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.