‘സ്റ്റഡി ഇൻ ഇന്ത്യ’ എക്സ്പോക്ക് മസ്കത്തിൽ തുടക്കം
text_fieldsമസ്കത്ത്: സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ അൽ ഫലാജ് ഹോട്ടലിൽ തുടങ്ങി. 40ഓളം ഇന്ത്യൻ യൂനിവേഴ്സിറ്റികൾ പങ്കെടുക്കുന്ന എക്സിബിഷനിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വൻ ജനപങ്കാളിത്തമാണുള്ളത്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ ഉയർന്ന സ്വാധീനം ചെലുത്തുന്ന കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഉൾക്കാഴ്ചകൾ നേടുന്നതിനും, ഏതൊക്കെ വൈദഗ്ധ്യങ്ങളാണ് ആവശ്യക്കാരുള്ളതെന്ന് കണ്ടെത്തുന്നതിനും, ഇന്ത്യൻ സ്ഥാപനങ്ങൾ എങ്ങനെയാണ് വിദ്യാർഥികളെ ആഗോള മത്സരക്ഷമതക്ക് സജ്ജമാക്കുന്നതെന്ന് മനസ്സിലാക്കാനും എക്സ്പോ സഹായകമാകുമെന്ന് സംഘാടകർ പറഞ്ഞു.
സെമിനാറുകൾ, പാനൽ ചർച്ചകൾ, മുൻനിര വിദ്യാഭ്യാസ വിദഗ്‌ധരുമായും കരിയർ കൗൺസിലർമാരുമായും ഉള്ള കൗൺസലിങ് സെഷനുകൾ എന്നിവ എക്സിബിഷന്‍റെ പ്രത്യേകതയാണ്. സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ ഒമാനിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് ഒന്നിലധികം കാമ്പസുകൾ സന്ദർശിക്കാതെ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലത് പര്യവേക്ഷണം ചെയ്യാനും സാധിക്കും. ‘ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോയെന്ന് ലിങ്ക്സിന്റെ സ്ഥാപകനും എം.ഡിയുമായ ലിജിഹാസ് ഉസൈൻ പറഞ്ഞു.
സാമ്പത്തിക സഹായം, സ്കോളർഷിപ്പുകൾ, പ്രവേശന ആവശ്യകതകൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെ വിവരങ്ങളും എക്സ്പോലിയിലൂടെ ലഭ്യമാകും. ശനിയാഴ്ചവരെ റൂവിയിലെ അൽഫലാജ് ഹോട്ടലിലും ഡിസംബർ ഒമ്പതിന് സുഹാർ റഡിസൺ ബ്ലൂ ഹോട്ടൽ റിസോർട്ടിലും നടക്കും. പ്രവേശനം സൗജന്യമാണ്.
കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പുതിയ സാധ്യതകൾ അറിയാനുള്ള ഒരു സുവർണാവസരമാണിതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.