വിമാനത്താവളങ്ങൾ അടക്കുന്ന വിഷയം പഠിച്ചുവരുന്നു –ആരോഗ്യമന്ത്രി
text_fieldsമസ്കത്ത്: പുതിയ കോവിഡ് വകഭേദത്തിെൻറ വ്യാപനം മുൻനിർത്തി വിമാനത്താവളങ്ങൾ അടക്കുന്ന വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. മഹാമാരിയുടെ രാജ്യത്തെ വ്യാപനം സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന വിഷയം പഠിച്ചുവരുന്നത്. കഴിഞ്ഞ ദിവസത്തെ സുപ്രീം കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും ഒരു തീരുമാനവും എടുത്തില്ല.
വിമാനത്താവളം അടക്കുന്നത് സാമൂഹികമായും സാമ്പത്തികമായും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കര അതിർത്തികളെ അപേക്ഷിച്ച് വിമാനത്താവളങ്ങളിൽ എത്തുന്നവരെ നിയന്ത്രിക്കാൻ എളുപ്പമാണ്. വിമാനയാത്രക്കാർക്ക് കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. വിമാനത്താവളം പൂട്ടാനുള്ള തീരുമാനം എടുക്കേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നു പറഞ്ഞ മന്ത്രി അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.