സൗന്ദര്യ സംവർധക വസ്തുക്കളുടെ സാങ്കേതിക രേഖകൾ സമർപ്പിക്കണം
text_fieldsമസ്കത്ത്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യ സംവർധക വസ്തുക്കൾക്കും പേഴ്സനൽ കെയർ ഉൽപന്നങ്ങൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിെൻറ രണ്ടാംഘട്ട നടപടികൾ ആരംഭിക്കുന്നു. ഇറക്കുമതിക്കാർ രജിസ്റ്റർ ചെയ്ത ഉൽപന്നങ്ങളുടെ സാങ്കേതിക രേഖകൾ സമർപ്പിക്കുകയാണ് വേണ്ടതെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് മെറ്ററോളജി വകുപ്പ് അറിയിച്ചു. അടുത്തമാസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ക്രീമുകൾ, എമൾഷനുകൾ, ലോഷൻ, ജെല്ലി/ബട്ടർ ജെൽ, ഓയിൽ, സെറം തുടങ്ങിയവക്കും പുതിയ നിബന്ധന ബാധകമായിരിക്കുമെന്ന് മന്ത്രാലയത്തിലെ കെമിക്കൽ പ്രോഡക്ട് ക്വാളിറ്റി കൺട്രോൾ സ്പെഷ്യലിസ്റ്റ് ഹെബ ബിൻത് യാസർ അൽ മസ്റൂയി പറഞ്ഞു. സൗന്ദര്യ സംവർധക വസ്തുക്കൾക്ക് ഗൾഫ് ഏകീകൃത മാനദണ്ഡം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഇറക്കുമതി ക്രമീകരിക്കുന്നതിനൊപ്പം ഉപഭോക്താവിെൻറ സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ സാങ്കേതിക രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഷിപ്മെന്റുകൾ വ്യവസായ, വാണിജ്യ മന്ത്രാലയം വിട്ടുനൽകുകയുള്ളൂ. വിവിധ ടൂത്ത് പേസ്റ്റുകൾ, മൗത്ത്വാഷുകൾ, പെർഫ്യൂം, തലയിലും മുടിയിലും താടിയിലുമായി ഉപയോഗിക്കുന്ന സൗന്ദര്യ സംവർധക വസ്തുക്കൾ തുടങ്ങിയവയെല്ലാം പുതിയ നിബന്ധനയിൽ ഉൾപ്പെടും. ഷിപ്മെന്റുകൾ എത്തുന്നതിന് ഏതാനും ദിവസം മുമ്പ് രേഖകൾ സമർപ്പിക്കണം. ഇതുവഴി താമസമില്ലാതെ ചരക്ക് വിട്ടുലഭിക്കുമെന്ന് ഹെബ ബിൻത് യാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.