കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സബ്സിഡി നൽകിയത് കുടിവെള്ളത്തിന്
text_fieldsമസ്കത്ത്: സർക്കാർ ഏറ്റവുമധികം സബ്സിഡി നൽകുന്ന ഉൽപന്നമെന്ന സ്ഥാനം കുടിവെള ്ളം നിലനിർത്തി. കഴിഞ്ഞ വർഷം 156 ദശലക്ഷം റിയാലാണ് സർക്കാർ കുടിവെള്ള വിതരണത്തിന് സബ ്സിഡിയായി നൽകിയത്. ജല വിതരണ ചെലവിെൻറ ഏതാണ്ട് 128 ശതമാനമാണിതെന്നും ജല പൊതു അതോ റിറ്റിയുടെ (ദിയാം) കണക്കുകൾ വ്യക്തമാക്കുന്നു. 2017നെ അപേക്ഷിച്ച് നോക്കുേമ്പാൾ കഴിഞ ്ഞ വർഷത്തെ കുടിവെള്ള സബ്സിഡിയിൽ ഒമ്പത് ശതമാനത്തിെൻറ കുറവുണ്ട്. 172 ദശലക്ഷം റിയാ ലാണ് 2017ൽ സബ്സിഡിയായി നൽകിയത്.
2018ൽ 276.3 ദശലക്ഷം റിയാലാണ് മൊത്തം വിതരണ ചെലവ്. ഇതിൽ 121.5 ദശലക്ഷം റിയാലാണ് മൊത്ത വരുമാനമായി തിരികെ ലഭിച്ചതെന്നും പൊതു അതോറിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മൊത്തം ചെലവിെൻറ ഒരു ഭാഗം മാത്രമാണ് ജല ബില്ലിലൂടെ തിരികെ ലഭിക്കുന്നത്. ബാക്കി തുക സർക്കാർ സബ്സിഡിയായാണ് ലഭിക്കുന്നതെന്നും പൊതു അതോറിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഗാർഹിക ഉപഭോക്താക്കളാണ് പൈപ്പിലൂടെ ലഭിക്കുന്ന ജലത്തിെൻറ പകുതിയിലധികം ഉപഭോക്താക്കളും.
ആവശ്യക്കാർ വർധിക്കുന്നുണ്ടെങ്കിലും ഗാർഹിക ഉപഭോക്തൃ നിരക്ക് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നതാണ് സബ്സിഡി തുക ഉയർന്നുനിൽക്കാൻ കാരണം. കഴിഞ്ഞ വർഷം മാത്രം മൊത്തം ചെലവിെൻറ പകുതിയോളമാണ് സബ്സിഡിയെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നു.
സബ്സിഡി കുറക്കുന്നതിൽ ചെറിയ ചുവടുവെപ്പുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. 2017ൽ മൊത്തം വരുമാനത്തിെൻറ 141 ശതമാനമാണ് സബ്സിഡിയായി നൽകിയത്. കഴിഞ്ഞ വർഷം അത് 128 ശതമാനമായി കുറഞ്ഞു. ഒരു ക്യുബിക്ക് മീറ്റർ ജലത്തിന് 604 ബൈസ സബ്സിഡി ആയിരുന്നത് കഴിഞ്ഞ വർഷം 432 ബൈസയായാണ് കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
സബ്സിഡിയിൽ ഒാരോ വർഷവും കുറവ് ദൃശ്യമാണ്. 2010ൽ ക്യുബിക്ക് മീറ്ററിന് 848 ബൈസ എന്ന നിരക്കിലാണ് സബ്സിഡി നൽകിയത്. ജലം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞതും കഴിഞ്ഞ വർഷം സബ്സിഡി കുറയാൻ വഴിയൊരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജല ശുദ്ധീകരണശാലകളിൽനിന്നും ഭൂഗർഭജല കിണറുകളിൽനിന്നുമായി അതോറിറ്റിയുടെ വിതരണ ശൃംഖലകളിൽ കഴിഞ്ഞ വർഷം എത്തിയത് 365 ദശലക്ഷം ക്യുബിക്ക് മീറ്റർ ജലമാണ്.
ഇതിൽ 284 ദശലക്ഷം ക്യുബിക് മീറ്ററാണ് ഉപഭോക്താക്കളിലേക്ക് എത്തിയത്. ബാക്കി 78 ദശലക്ഷം ക്യുബിക്ക് മീറ്റർ വിതരണത്തിനിടെയും മറ്റും കണക്കിൽപ്പെടാതെ പാഴായി. അതോറിറ്റി ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനയും ഉണ്ടായിട്ടുണ്ട്. 2017ൽ 4,88,377 ആയിരുന്ന ഉപഭോക്താക്കൾ കഴിഞ്ഞ വർഷം 5,24,887 ആയാണ് ഉയർന്നതെന്നും കണക്കുകൾ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.