വിജയകരമായ ചൊവ്വ ദൗത്യം: സുൽത്താൻ അഭിനന്ദനം അറിയിച്ചു
text_fieldsമസ്കത്ത്: ചൊവ്വദൗത്യം യു.എ.ഇ വിജയകരമായി പൂർത്തീകരിച്ചതിെൻറ സന്തോഷം പങ്കുവെച്ച് ഒമാനും. യു.എ.ഇയുടെ നേട്ടത്തെ അഭിനന്ദിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന് സന്ദേശം അയച്ചു. ബഹിരാകാശ പര്യവേക്ഷണരംഗത്തെ ഇൗ വലിയ ശാസ്ത്രീയ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ശൈഖ് ഖലീഫയെയും യു.എ.ഇ ജനതയെയും ആത്മാർഥമായ അനുമോദനം അറിയിക്കുന്നതിനൊപ്പം യു.എ.ഇ ജനതക്ക് പുരോഗതിയും ക്ഷേമവും ഉണ്ടാകേട്ടയെന്നും സുൽത്താൻ സന്ദേശത്തിൽ ആശംസിച്ചു. ആറു വർഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവിലാണ് അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബ് (അൽ അമൽ) ചൊവ്വാഴ്ച രാത്രിയോടെ ഭ്രമണപഥത്തിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.