Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജി​ന്‍റെ...

ഹ​ജ്ജി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ്​: സ​ൽ​മാ​ൻ രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച്​ സു​ൽ​ത്താ​ൻ

text_fields
bookmark_border
ഹ​ജ്ജി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ്​: സ​ൽ​മാ​ൻ രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച്​ സു​ൽ​ത്താ​ൻ
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സൗ​ദി രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ കേ​ബ്​​ൾ സ​ന്ദേ​ശം അ​യ​ച്ചു.

സ​ൽ​മാ​ൻ രാ​ജാ​വി​നോ​ട് ആ​ത്മാ​ർ​ഥ​മാ​യ വി​കാ​ര​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ക്കു​ക​യാ​ണെ​ന്നും തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​ൽ സൗ​ദി ഗ​വ​ൺ​മെ​ന്‍റും ജ​ന​ങ്ങ​ളും ന​ട​ത്തു​ന്ന മ​ഹ​ത്താ​യ പ്ര​യ​ത്‌​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും കേ​ബ്​​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​​വ​​ർ​​ഷം ഹ​​ജ്ജി​​നാ​യി ലോ​​ക​​ത്തി​​ന്റെ നാ​​നാ​​ദി​​ക്കു​​ക​​ളി​​ൽ​​നി​​ന്നാ​യി 18,33,164 തീ​​ർ​​ഥാ​​ട​​ക​​രാ​യി​രു​ന്നു വി​ശു​ദ്ധ​മ​ണ്ണി​ലെ​ത്തി​യ​ത്. സു​ൽ​ത്താ​നേ​റ്റി​ൽ​നി​ന്ന്​ 14,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ ഹ​ജ്ജി​നു​ പോ​കാ​ൻ അ​നു​മ​തി കി​ട്ടി​യി​രു​ന്ന​ത്​. ഇ​തി​ൽ 13,500 ഒ​മാ​നി​ക​ളും 250 അ​റ​ബ് താ​മ​സ​ക്കാ​രും 250 അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

എ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജി​നു​ പോ​യ​ത്​​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്. ആ​കെ തീ​ർ​ഥാ​ട​ക​രു​ടെ 20.77 ശ​ത​മാ​ന​വും ഇ​വി​ടെ​നി​ന്നു​ള്ള​വ​രാ​ണ്. 19.86 ശ​ത​മാ​ന​വു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ തൊ​ട്ട​ടു​ത്ത്. കു​റ​വ്​ തീ​ർ​ഥാ​ട​ക​രു​ള്ള​ത്​ അ​ൽ​വു​സ്ത​യി​ൽ​നി​ന്നാ​ണ്​-​ഒ​മ്പ​ത്​ ശ​ത​മാ​നം. പ്രാ​യം, കു​ടും​ബാ വ​കാ​ശം, മ​ഹ്‌​റം, സ​ഹ​യാ​ത്രി​ക​ർ, ആ​വ​ർ​ത്തി​ച്ചു​ള്ള അ​പേ​ക്ഷ​ക​ൾ, ഹ​ജ്ജി​ന്‍റെ ത​രം, ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി, മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​രി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ വി​ശു​ദ്ധ ക​ർ​മ​ത്തി​നാ​യി തി​ര​​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024
News Summary - Successful performance of Hajj: Salman congratulates King Sultan
Next Story