സുഹാർ ബദർ അൽസമാ ഹോസ്പിറ്റൽ സീനിയർ സിറ്റിസൺസ് പ്രിവിലേജ് കാർഡ് പുറത്തിറക്കി
text_fieldsമസ്കത്ത്: മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിചരണം നൽകുന്നതിെൻറ ഭാഗമായി സുഹാറിലെ ബദർ അൽസമാ ഹോസ്പിറ്റൽ സീനിയർ സിറ്റിസൺസ് പ്രിവിലേജ് കാർഡ് പുറത്തിറക്കി. ദേശീയ ദിനം, ആശുപത്രിയുടെ ഒന്നാം വാർഷികാഘോഷം എന്നിവയോടനുബന്ധിച്ച് ബാത്തിന മേഖലയിലെ സ്വദേശികളായ പൗരന്മാർക്കാണ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം എല്ലാ സ്പെഷാലിറ്റികളിലും ഒരു മാസത്തേക്ക് സൗജന്യ പരിശോധനയും സൂപ്പർ സ്പെഷാലിറ്റികൾക്കുള്ള കൺസൽട്ടേഷനിൽ 50 ശതമാനം ഇളവുംലഭിക്കും. ഒരുമാസത്തെ ഒാഫറിനുശേഷം എല്ലാ സ്പെഷാലിറ്റികളിലും ആജീവാനന്ത കാലംവരെ 50 ശതമാനം കിഴിവും ലഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മരുന്നുകൾ, ഇംപ്ലാൻറുകൾ എന്നിവ ഒഴികെയുള്ള രോഗികളുടെ സേവനങ്ങളിൽ 25 ശതമാനം കിഴിവും ലഭിക്കും. ഡിസംബർ ഒന്നു മുതൽ രജിസ്ട്രേഷൻ ഡെസ്ക് ആരംഭിക്കും. 98476111 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഉദ്ഘാടന ചടങ്ങിൽ ഗുഡ്വിൽ അംബാസഡറും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ശൈഖ് അഹ്മദ് അൽ ഗുഫൈലി മുഖ്യാതിഥിയായി. സുഹാർ മുനിസിപ്പാലിറ്റി ഡിജി സലിം ബിൻ ഹമദ് അൽ കിൻദി, വടക്കൻ ബാത്തിന ഗവർണറേറ്റ് ഡി.ജി.പി.എച്ച്.ഇ ഡയറക്ടർ ഡോ. നജാത്ത് മുഹമ്മദ് ഇസ്സ അൽ സദ്ജലി എന്നിവർ വിശിഷ്ടാതിഥികളായി. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറസത്ത് ഹസ്സൻ, മൊയ്തീൻ ബിലാൽ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.ടി. സമീർ, ചീഫ് ഓപറേറ്റിങ് ഓഫിസർ ജേക്കബ് ഉമ്മൻ, ബ്രാഞ്ച് ഹെഡ് മനോജ് കുമാർ, മെഡിക്കൽ ഡയറക്ടർ ഡോ. അസ്ഹർ ഇഖ്ബാൽ മെഡിക്കൽ കോളജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ ഡോ. അസ്ഹർ ഇഖ്ബാൽ, ഹെഡ് ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻ ആസിഫ് ഷാ, മറ്റ് ഉന്നത വ്യക്തിത്വങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.