സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ 24ന്
text_fieldsസുഹാർ: സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. എഴുത്തുകാരനും കരിയർ ഗൈഡൻസ് വിദഗ്ധനും യു.എൻ ജി 20 ഗ്ലോബൽ ഇനീഷ്യേറ്റീവ് മെമ്പറുമായ ഡോ. മുരളി തുമ്മാരുകുടി നേതൃത്വം നൽകും. ജൂൺ 24ന് ഒമാൻ സമയം വൈകീട്ട് 5.30 മുതൽ (ഇന്ത്യൻ സമയം രാത്രി 7 മണി) സൂം പ്ലാറ്റ്ഫോമിലൂടെയായിരിക്കും സെമിനാർ.
ഇന്ത്യയിലും വിദേശത്തും മികച്ച പഠന അവസരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, വിദ്യാർഥികളുടെ ഉപരിപഠന സ്വപ്നം സാധ്യമാക്കുക, രക്ഷിതാക്കൾക്കുള്ള സംശയവും ആശങ്കയും ദൂരീകരിക്കുക എന്നതാണ് സെമിനാർ ലക്ഷ്യമിടുന്നതെന്ന് പരിപാടിയുടെ മോഡറേറ്റർ ഡോ. ഗിരീഷ് നാവാത്ത് പറഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്കും ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ അഞ്ഞൂറ് പേർക്കാണ് പങ്കെടുക്കാൻ കഴിയുക. സൗജന്യമാണ് പരിപാടി.
ജൂൺ 22ന് രാത്രിവരെ https://forms.gle/8bA2LmuKpE4Z2Ac68 എന്ന ലിങ്ക് വഴി ബുക്ക് ചെയ്യാമെന്ന് സുഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി വാസു പിട്ടൻ, ജനറൽ കൺവീനർ വാസുദേവൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.