പെരുന്നാൾ: തിരക്കിലലിഞ്ഞ് സുഹാർ സൂഖ്
text_fieldsസുഹാർ: പെരുന്നാൾ പടിവാതിൽക്കൽ എത്തിനിൽക്കെ സുഹാർ സൂഖും പരിസരവും തിരക്കിലലിഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തെ വ്യാപാരം കോവിഡിന്റെ പിടിയിൽ നഷ്ടമായപ്പോൾ ആലസ്യം വിട്ടുണർന്ന ഈ പെരുന്നാൾ കച്ചവടം കൈയെത്തി പിടിക്കാനുള്ള തത്രപ്പാടിലാണ് വ്യാപാരികൾ. അതിനിടെ മഴ കച്ചവടത്തിന് തടസ്സമാകുമോ എന്ന ഭീതി ഉടലെടുത്തിരുന്നു. സൂക്കുകളിലെ കച്ചവടം പുറത്തു പ്രദർശനത്തിന് വെക്കുന്ന ഉൽപന്നങ്ങളുടെ കാഴ്ചയാണ്. ഇതുകണ്ടാണ് ആളുകൾ കടയിലേക്ക് കയറുന്നത്. പുറത്തു നിരത്തിയ കളിപ്പാട്ടങ്ങളുടെ നിറങ്ങളിൽ കണ്ണും നട്ടാണ് കുട്ടികൾ വരുന്നത്. പെരുന്നാളിന് കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങി നൽകണമെന്നുള്ള പതിവ് ഒന്നുമില്ലെങ്കിലും സന്തോഷത്തിന് കുട്ടികൾ ചൂണ്ടിക്കാണിക്കുന്നത് വാങ്ങി നൽകുന്നു എന്നു മാത്രം. മുൻകാലങ്ങളിൽ സുഹാറിന്റെ പരിസര വിലായത്തുകളിൽനിന്ന് നിരവധി ആളുകൾ സൂഖിലെത്തിയിരുന്നു. ഇന്നത് വളരെ കുറവാണ്. അടുത്ത പ്രദേശങ്ങളിൽ മാർക്കറ്റുകളും മാളുകളും തുറന്നതോടെയാണ് സൂഖുകളിലേക്കുള്ള ഇവരുടെ വരവ് നിലച്ചത്. കച്ചവടങ്ങൾ പല കൈവഴികളായി മാറിപ്പോയി. വർഷങ്ങളിലെ ഒന്നോരണ്ടോ സീസൺ മാത്രമേ സൂഖ് കച്ചവടക്കാർക്ക് ഇപ്പോൾ കിട്ടുന്നുള്ളൂ. അതും മഴ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ. മഴ കനത്താൽ ആളുകളുടെ വരവ് കുറയും. സമീപത്തെവിടെയെങ്കിലും വാദി വന്നാൽ ഗതാഗതത്തിന് പ്രയാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.