സുഹൂൽ അൽ ഫയ്ഹയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ഫ്രഷ് പഴം-പച്ചക്കറി വിതരണക്കാരായ സുഹൂൽ അൽ ഫയ്ഹയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, പ്രവാസി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഗോ പ്രകാശനം. ഒമാൻ കാർഷിക അസോസിയേഷൻ ചെയർമാൻ സുൽത്താൻ മാജിദ് അൽ അബ്രി, കെ.വി ഗ്രൂപ് ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, മന്ത്രാലയങ്ങളുടെയും ബാങ്ക് മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികൾ, ഇടപാടുകാർ, ഉപഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.
ഒമാനിലും ഇന്ത്യയിലുമുള്ള പ്രശസ്ത വ്യാപാര- വാണിജ്യസംരംഭമായ കെ.വി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൊന്നാണ് സഹൂൽ അൽ ഫയ്ഹ. കഴിഞ്ഞ 32 വർഷമായി ഒമാനിൽ നിലനിർത്തിപ്പോരുന്ന വിശ്വാസ്യതയുടെ പര്യായമായ ബ്രാൻഡ് പുത്തൻ തലമുറയുടെ അഭിരുചിക്കൊത്താണ് മാറ്റിയതെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.
പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഒമാനിലും മറ്റു രാജ്യങ്ങളിലും വൻ സ്വീകാര്യതയാണെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു. ഫ്രഷായ ഭക്ഷ്യവിഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയെന്ന പദ്ധതിയായ ‘ഫാം ടു ഫോർക് (കൃഷിയിടത്തുനിന്നും തീന്മേശയിലേക്ക്) വൻ വിജയമാണെന്നും മാനേജ്മെന്റ് അറിയിച്ചു. രാജ്യത്താകമാനം പരന്നുകിടക്കുന്ന 150ൽപരം ഓഫിസുകളിലൂടെ ഒമാന്റെ ഓരോ മുക്കിലും മൂലയിലും തങ്ങളുടെ ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാനാവുന്നുണ്ട്.
വിശ്വാസം, ഐക്യം, പ്രതിബദ്ധത എന്നിവയിലൂന്നിയാണ് തങ്ങളുടെ പുതിയ ലോഗോ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കെ.വി ഗ്രൂപ് ചെയർമാൻ അബ്ദുൽ ജബ്ബാർ അറിയിച്ചു.
ഗുണനിലവാരത്തിന് ഐ.എസ്.ഒ 22000: 18000 അംഗീകാരം നേടിയിട്ടുള്ള ഗ്രൂപ്പിന്റെ മുഖ്യ ലക്ഷ്യം ഉപഭോക്താക്കളുടെ സംതൃപ്തിയും ഗുണനിലവാരവുമാണെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഏതാണ്ട് 1700 ഓളം ആളുകൾക്ക് കെ.വി ഗ്രൂപ് ജോലി നൽകുന്നുണ്ട്. അവരിൽ 1400 പേരും ഒമാനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.