Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ്രി​ട്ട​ന്‍റെ പു​തി​യ...

ബ്രി​ട്ട​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി സു​ൽ​ത്താ​ൻ

text_fields
bookmark_border
oman sulthan
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ബ്രി​ട്ട​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ​യ്​​ർ സ്റ്റാ​ർ​മ​റി​നെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധം കൂ​ടു​ത​ൽ വി​ക​സി​ക്കു​ന്ന​തി​നും വ​ള​ർ​ത്തു​ന്ന​തി​നും ബ്രി​ട്ടീ​ഷ് ജ​ന​ത​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും ഐ​ശ്വ​ര്യ​വും കൈ​വ​രി​ക്കാ​നു​മു​ള്ള ആം​ശ​സ​ക​ൾ നേ​രു​ക​യാ​ണെ​ന്ന്​ സു​ൽ​ത്താ​ൻ കേ​ബ്ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 650 സീ​റ്റു​ക​ളി​ൽ 370 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചാ​ണ്​ കെ​യ്ർ സ്റ്റാ​ർ​മ​റി​ന്‍റെ ലേ​ബ​ർ പാ​ർ​ട്ടി ​ബ്രി​ട്ട​നി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

14 വ​ർ​ഷ​ത്തെ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​നാ​ണ്​ ഇ​തോ​ടെ അ​ന്തി​മ​മാ​യ​ത്. ഇം​ഗ്ല​ണ്ട്, സ്കോ​ട്ട്ല​ൻ​ഡ്, വെ​യി​ൽ​സ്, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി 650 മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ൻ 326 സീ​റ്റു​ക​ൾ വേ​ണം.

ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ, ഗ്രീ​ൻ പാ​ർ​ട്ടി, സ്കോ​ട്ടി​ഷ് നാ​ഷ​ന​ൽ പാ​ർ​ട്ടി (എ​സ്.​എ​ൻ.​പി), എ​സ്.​ഡി.​എ​ൽ.​പി, ഡെ​മോ​ക്രാ​റ്റി​ക് യൂ​നി​യ​നി​സ്റ്റ് പാ​ർ​ട്ടി (ഡി.​യു.​പി), സി​ൻ ഫെ​യി​ൻ, പ്ലെ​യ്ഡ് സി​മ്രു, കു​ടി​യേ​റ്റ വി​രു​ദ്ധ​രാ​യ റി​ഫോം പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan congratulates
News Summary - Sultan congratulates Britain's new Prime Minister
Next Story