സുൽത്താൻ കപ്പ്: അൽ നാദ ക്ലബ്ബ് ജേതാക്കൾ
text_fieldsമസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ് ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന കലാശക്കളിയിൽ ഏക പക്ഷീയമായ ഒരുഗോളിന് നിലവിലെ ചാമ്പ്യൻമരായ സീബിനെ ആണ് തകർത്തത്. അൽനദക്ക് വേണ്ടി വിദേശ താരം അൻതറസ് ആണ് പെനാൽറ്റിയിലൂടെ 20ാം മിനിറ്റിൽ ഗോൾ നേടിയത്.
തുടക്കം മന്ദം ഗതിയിലായിരുന്നു മത്സരം. വിങ്ങുകളിലൂടെ ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇതിനിടക്കാണ് നിലവിലെ ചാമ്പ്യൻമാരെ ഞെട്ടിച്ച് അൽനാദ പെനാൽറ്റിയിലൂടെ ഗോൾ നേടുന്നത്. പന്തുമായി കുതിച്ചെത്തിയ അൽനദയുടെ മുന്നേറ്റതാരത്തെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അൻതറസ് അനയാസേനെ ലക്ഷ്യം കാണുകയും ചെയ്തു. ഗോൾ വീണതോടെ ഉണർന്ന് കളിച്ച സീബ് നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കാണാനയില്ല.
അൽനദക്ക് വേണ്ടി വല കാത്ത ഒമാൻ ദേശീയ ടീമിന്‍റെ ഗോളി ഇബ്രാഹിമിന്‍റെ തകർപ്പ പ്രകടനമാണ് സീബിന് തിരിച്ചടിയായാത്. സുൽത്താൻ കപ്പിലെ അൽ നാദ ക്ലബിന്‍റെ ആദ്യമുത്തമാണിത്. ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.