യു.കെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുൽത്താൻ ഹൈതം ബിൻ താരിഖ്
text_fieldsമസ്കത്ത്: യുനൈറ്റഡ് കിങ്ഡം (യു.കെ) പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ലണ്ടനിലെ കാബിനറ്റ് ആസ്ഥാനത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുൽത്താനേറ്റും യു.കെയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ വാചാലരായി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ആശങ്കകളും കാഴ്ചപ്പാടുകളും ഇരുവരും പങ്കുവെച്ചു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് സൈദ് അൽ ഔഫി, യു.കെയിലെയും നോർത്തേൺ അയർലൻഡിലെയും ഒമാൻ അംബാസഡർ ബദർ അൽ മന്ദേരി എന്നിവരും സുൽത്താനോടൊപ്പമുണ്ടായിരുന്നു. യു.കെ പ്രതിനിധികളായി വിദേശ, കോമൺവെൽത്ത്, വികസന കാര്യ സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് ലാമി, ഒമാനിലെ യു.കെ അംബാസഡർ ലിയാൻ സോന്റേഴ്സ് എന്നിവരും മറ്റു ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.