സുൽത്താൻ ഹൈതം സിറ്റി: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം സിറ്റി (എസ്.എച്ച്.സി) പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വരുന്ന (2024-2030) 35ലധികം വികസന, പങ്കാളിത്ത കരാറുകളിൽ ഭവന, നഗര ആസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു. ഭാവി നഗരങ്ങൾക്കായുള്ള പദ്ധതികൾ നടപ്പാക്കൽ, പാർപ്പിടം, നഗരാസൂത്രണം എന്നിവയും കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോയൽ ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിന്റെ മേൽനോട്ടത്തിൽ തന്ത്രപ്രധാന പങ്കാളികളുമായി ഒരുകോടി ഡോളറിന്റെ കരാറുകളിലാണ് എത്തിയത്. എൻജിനീയറിങ് കൺസൾട്ടിങ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് വികസനം, സാങ്കേതിക സഹകരണം, ലേഔട്ട് പ്രോജക്റ്റുകൾക്ക് പുറമേ, പുതിയ സൈറ്റുകൾ കൈമാറൽ, ഭാവി നഗരങ്ങളുടെ രൂപകൽപ്പന, ‘അൽ ഖുവൈർ ഡൗൺടൗൺ’ ഭവന പദ്ധതിക്കായി വിശദമായ പദ്ധതിയും എൻജിനീയറിങ് ഡിസൈനുകളും തയ്യാറാക്കൽ തുടങ്ങിയവയാണ് കരാറുകളിൽ വരുന്നത്. സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടം 50 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിലാണ് ഒരുങ്ങുന്നത്. 7,000ലധികം ഭവന യൂനിറ്റുകളിലായി 39,000 ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമാണമേഖല 30 ലക്ഷം ചതുരശ്ര മീറ്ററിലധികം വരും. ഇതിനായി, ഒമ്പതിലധികം കൺസൾട്ടൻസി സേവന കരാറുകൾ, എട്ട് റിയൽ എസ്റ്റേറ്റ് വികസന കരാറുകൾ, സാങ്കേതിക സഹകരണ കരാർ, 10 പുതിയ സൈറ്റ് ഡിസൈൻ, ഡെലിവറി കരാറുകൾ എന്നിവയിലാണ് എത്തപ്പെട്ടിട്ടുള്ളത്.
ഒരു ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സെൻട്രൽ പാർക്ക്, നാഷനൽ സെൻറർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻസ് ഹെൽത്ത്, റഫറൽ ഹോസ്പിറ്റൽ, ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ കെട്ടിടങ്ങൾ, ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസും ഒമാൻ ഹെൽത്ത് കോളജ്, 299,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയി സർക്കാർ സർവകലാശാല, 1,500 വിദ്യാർഥികളെ ഉൾക്കൊള്ളാനായി 14,000 ചതുരശ്ര മീറ്ററിൽ കോളജ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി, 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ യൂത്ത് സെൻറർ, 4,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കുള്ള ഒരു പുനരധിവാസം, 6,900ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ സമുച്ചയം.
ഇത് 1,35,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാകും നിർമിക്കുക, ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ (33,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണം), 10,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള പൊലീസ് സ്റ്റേഷൻ, 8,000 ചതുരശ്ര മീറ്ററർ വിസ്തൃതിയിലധികം വരുന്ന സിവിൽ ഡിഫൻസ് സെൻറർ, പ്രദേശത്തെ കരകൗശല വ്യവസായങ്ങൾക്കുള്ള ദേശീയ കേന്ദ്രം, 63,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നാല് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.