Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ ഹൈതം സിറ്റി...

സുൽത്താൻ ഹൈതം സിറ്റി പദ്ധതി ഒന്നാം വാർഷിക നിറവിൽ

text_fields
bookmark_border
Sultan Haitham City project
cancel

മസ്​കത്ത്​: ഒമാന്‍റെ ആധുനിക നഗര മുഖമായി ഒരുങ്ങുന്ന സുൽത്താൻ ഹൈതം സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ്​ എക്സിബിഷൻ സെന്‍ററിൽ നടന്ന കെമെക്സ്​ പ്രദർശന വേദിയിലായിരുന്നു പദ്ധതിയുടെ ഒന്നാം വാർഷിക പരിപാടികൾ നടന്നത്​. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഉദ്​ഘാടന പരിപാടികൾ.

സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 31ന് അൽ ബറക പാലസിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖായിരുന്നു പദ്ധതിക്ക്​ തുടക്കം കുറിച്ചത്. സുൽത്താന്‍റെ സുസ്ഥിര നഗരവികസനവും സാമ്പത്തിക വൈവിധ്യവൽക്കരണ കാഴ്ചപ്പാടുമായും യോജിക്കുന്നതാണ്​ പദ്ധതി. സിറ്റി പൂർത്തിയാകുന്നതോടെ പുരോഗതിയുടെയും നവീകരണത്തിന്‍റെയും വളർച്ചയുടെയും പ്രതീകമായി നഗരം മാറും. സീബ്​ വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂണിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും.

2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്​ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ്ജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജ്ജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളാണ്​. നാല് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാസുൽത്താൻ ഹൈതം സിറ്റി നിർമ്മിക്കുന്നത്. 2024 മുതൽ 2030 വരെ നീളുന്ന ആദ്യ ഘട്ടം ഏകദേശം 5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നഗര കേന്ദ്രത്തിന്‍റെ വികസനത്തിന് സാക്ഷ്യം വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversarySultan Haitham City project
News Summary - Sultan Haitham City project completes first anniversary
Next Story