ഒമാൻ സന്ദർശിക്കാൻ മോദിയെ ക്ഷണിച്ച് സുൽത്താൻ
text_fieldsമസ്കത്ത്: ഒമാൻ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ന്യൂഡൽഹിയിൽ ശനിയാഴ്ച ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്നേഹപൂർവ്വം സുൽത്താനേറ്റിലേക്ക് ക്ഷണിച്ചത്. ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും ഊഷ്മളവും ഉദാരവുമായ ആതിഥ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുൽത്താൻ ഹൈതം ബിൻ താരിക് നന്ദി പറയുകയും ചെയ്തതതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രഥമ ഇന്ത്യാ സന്ദർശനത്തിനെത്തിയ സുൽത്താന് ഊഷമള വരവേൽപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു, പ്രധാമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. സുൽത്താന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് ഒമാനും ഇന്ത്യയും ഒരു സുപ്രധാന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറിലും ധാരണയിലും എത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.