ഒമാൻ സുൽത്താന്‍റെ യു.എ.ഇ സന്ദർശനത്തിന് നാളെ തുടക്കം
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ യു.എ.ഇ സന്ദർശനത്തിന് ബുധനാഴ്ച തുടക്കമാകും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ യു.എ.ഇയിലേക്ക് പോകുന്നതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജി.സി.സി നേതാക്കൾ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസി തുടങ്ങിയവർ പങ്കെടുക്കുന്ന സാഹോദര്യ കൂടിക്കാഴ്ചയിൽ പങ്കെടുക്കാനാണ് സുൽത്താൻ യാത്ര തിരിക്കുന്നത്.
ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.