സുൽത്താനുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടെലിഫോണിൽ ചർച്ച നടത്തി
text_fieldsമസ്കത്ത്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒമാൻ ഭരണാധികാരി സു ൽത്താൻ ഖാബൂസ് ബിൻ സൈദുമായി ടെലിഫോണിൽ ചർച്ച നടത്തി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ് പാർട്മെൻറ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുമായി തുടരുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും ഒപ്പം മേഖലയിലെ ഏറ്റവും വെല്ലുവിളിയുയർത്തുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഒമാൻ തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്കും സംഭാഷണങ്ങൾക്കും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സുൽത്താനെ നന്ദി അറിയിച്ചു. യമനിൽ രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്ന െഎക്യ രാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രഫിത്തിനുള്ള ശക്തമായ പിന്തുണ ഇരുവരും ചർച്ചയിൽ ഉൗന്നിപ്പറഞ്ഞു.
സ്വീഡനിലെ സമാധാന ചർച്ചയിൽ സമ്മതിച്ച കാര്യങ്ങൾ ബന്ധപ്പെട്ട പാർട്ടികൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. രാഷ്ട്രീയ പരിഹാര നടപടിക്രമങ്ങൾ ഗൗരവതരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് നിർബന്ധമാണെന്ന കാര്യത്തിൽ ചർച്ചയിൽ ഇരുവരും യോജിച്ചു. ഇറാനുമായി ബന്ധപ്പെട്ട വിഷയവും ചർച്ചക്കെത്തി. മേഖലയിലെ നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ഇരുവരുമായുള്ള ടെലിഫോൺ സംഭാഷണത്തിന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്.
ഇറാനുമായി ഉഭയകക്ഷി സഹകരണമുള്ള രാജ്യമാണ് ഒമാൻ. ഒമാെൻറ മധ്യസ്ഥതയിൽ നടന്ന ശ്രമങ്ങൾക്ക് ഒടുവിലാണ് 2015ൽ ഇറാനും അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാർ യാഥാർ
ഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.