സമുന്നതിയുടെ ആഘോഷം: നവോത്ഥാന ദിനത്തിെൻറ നിറവിൽ സുൽത്താനേറ്റ്
text_fieldsമസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ ഇന്ന് 49ാമത് നവോത്ഥാനദിനത്തിെൻറ ആഘോഷത്തിമിർപ്പിൽ. ഒമാനെ സമുന്നതിയുടെയും െഎശ്വര്യത്തിെൻറയും സുരക്ഷയുടെയും സമാധാനത്തിെൻറയും പുതുവഴിയിലേക്ക് കൈപിടിച്ച് നടത്തിയ പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അധികാരേമറ്റിട്ട് 49 വർഷം തികയുകയാണ്. പ്രിയ ഭരണാധികാരി രാജ്യത്തിെൻറ വളർച്ചക്കും പുരോഗതിക്കുമായി നൽകിയ വലിയ സംഭാവനകളുടെ ഒാർമ പുതുക്കലായാണ് നവോത്ഥാനദിനം ആചരിക്കുന്നത്. നവോത്ഥാന ദിനത്തിെൻറ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സുൽത്താന് നിരവധി ആശംസാ സന്ദേശങ്ങൾ ലഭിച്ചു. നവോത്ഥാന ദിനത്തിെൻറ ഭാഗമായി രാജ്യത്ത് ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
1970 ജൂലൈ 23നാണ് ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് സുൽത്താൻ ഖാബൂസ് തുടക്കമിട്ടത്. തുടക്കം മുതലേ രാജ്യത്തിെൻറ ഐക്യത്തിനും ഭദ്രതക്കും സുൽത്താൻ വലിയ പ്രാധാന്യം നൽകിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുള്ള കർമപദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തത്. പൗരന്മാരെ രാജ്യത്തിെൻറ സമ്പത്തായാണ് അദ്ദേഹം എന്നും കണക്കിലെടുത്തിരുന്നത്. അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും രാഷ്ട്ര പുനർനിർമാണത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താനും എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്നതിനും അദ്ദേഹം ബദ്ധശ്രദ്ധ വഹിച്ചു. ഒമാെൻറ പ്രതാപത്തിന് പുത്തൻ ഉണർവ് നൽകുന്നതിന് ഒപ്പം ആഗോള സാംസ്കാരികരംഗത്ത് ഒമാെൻറ പങ്കാളിത്തം ഉറപ്പാക്കുന്നതിലുള്ള പ്രവർത്തനങ്ങളിലും സുൽത്താൻ ഖാബൂസ് ശ്രദ്ധയൂന്നി. വിദ്യാഭ്യാസം, ആരോഗ്യം, കല, സംഗീതം, കായികം, റോഡുകൾ തുടങ്ങി വിവിധ മേഖലകളിൽ സമഗ്ര വളർച്ച കൈവരിച്ചു. വിവിധ പദ്ധതികൾ ചിട്ടയായി നടപ്പാക്കിയതു വഴിയാണ് ഇത് സാധ്യമായത്.
ശോഭനമായ ഭാവി മുൻനിർത്തിയുള്ള ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതി ‘തൻഫീദ്’ പ്രകാരമുള്ള പരിഷ്കരണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ടൂറിസം, ഫിഷറീസ്, ഖനനം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
പുതിയ വിദേശ നിക്ഷേപ നിയമം, സ്വകാര്യവത്കരണ നിയമം, സർക്കാർ -സ്വകാര്യ പങ്കാളിത്ത നിയമം, പാപ്പർ നിയമം എന്നിവക്ക് സുൽത്താൻ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഒരു വർഷ കാലാവധിക്കുള്ളിൽ ഇൗ നിയമങ്ങളെല്ലാം പ്രാബല്യത്തിൽ വരും. ഇതുവഴി രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ട മാസ്റ്റർ പ്ലാനിലെ 60 ശതമാനം അടിസ്ഥാന സൗകര്യ വികസന ജോലികളും പൂർത്തിയായിക്കഴിഞ്ഞു. വലിയ തോതിലുള്ള നിക്ഷേപമാണ് ഇവിടെ ലഭിക്കുന്നത്. നിരവധി കമ്പനികൾ ഇതിനകം പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. വികസന പദ്ധതികൾക്ക് ഒപ്പം സാമൂഹിക സംരക്ഷണത്തിനും സമൂഹത്തിലെ ദുർബലർക്ക് ആശ്വാസമെത്തിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്വദേശികളുടെ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായും ഒമാൻ സർക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ആരുടെയും പക്ഷംപിടിക്കാതെ മധ്യമ നിലപാട് സ്വീകരിക്കുന്ന വിദേശനയമാണ് ഒമാൻ നവോത്ഥാനത്തിെൻറ തുടക്കംമുതൽ സ്വീകരിച്ചുവരുന്നത്. ലോകത്തിെൻറത്തന്നെ അംഗീകാരം പിടിച്ചുപറ്റിയതാണ് സമാധാനത്തിലൂന്നിയ ഇൗ നയം. ഇതുവഴി ഒമാൻ എല്ലാ രാഷ്ട്രങ്ങളുമായും സഹോദര തുല്യവും സൗഹാർദപരവുമായ ബന്ധംതന്നെ വളർത്തിയെടുത്തു.
രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സംഘർഷത്തിലൂടെയല്ല, മറിച്ച് പരസ്പരം ബഹുമാനത്തിൽ ഉൗന്നിയതും അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുള്ളതുമായ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ഒമാെൻറ നയം. ആണവകരാറിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുത്ത സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ഒമാൻ കാര്യമായ പരിശ്രമങ്ങളാണ് നടത്തിവരുന്നത്. ഫലസ്തീൻ, യമൻ, സിറിയ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകളിൽ ഒമാെൻറ ഇടപെടലുകളും നിലപാടുകളും ലോകം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
എണ്ണ വിലയിടിവ് അടക്കം ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥകളുടെ പശ്ചാത്തലത്തിലും രാജ്യത്തിെൻറ സമ്പദ്ഘടന പൊതുവെ ഭദ്രമായ സ്ഥിതിയിലാണ് തുടരുന്നത്. സർക്കാറിെൻറ വരുമാന നഷ്ടത്തിെൻറ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. രാജ്യത്തിന് ഇനിയും പുരോഗതിക്ക് കുതിക്കാൻ കഴിയട്ടെയെന്നും അതിെൻറ നായകന് ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ എന്നുമാണ് ഈ ദിനത്തിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.