സുൽത്താൻ റമദാൻ സന്ദേശമയച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് വിവിധ അറബ്, മുസ്ലിം രാഷ്ട്രത്തലവൻമാർക്ക് റമദാൻ സന്ദേശമയച്ചു. നേതാക്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേർന്ന സുൽത്താൻ, രാജ്യനിവാസികൾക്ക് അഭിവൃദ്ധിയും വളർച്ചയും ക്ഷേമവും ആശംസിച്ചു.
വിവിധ രാഷ്ട്രത്തലവൻമാർ സുൽത്താനും ഒമാനി ജനതക്കും തിരിച്ചും റമദാൻ ആശംസകളും പ്രാർഥനകളും കൈമാറി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഉൗദ്, യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് അൽതാനി, ജോൻഡാനിലെ അബ്ദുല്ല രാജാവ്, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി തുടങ്ങിയ നേതാക്കൾക്കാണ് സന്ദേശം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.