സുൽത്താൻ ഇന്ന് ഖത്തറിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് തിങ്കളാഴ്ച ഖത്തർ സന്ദർശിക്കും. ഒമാനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിെൻറയും ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കുന്നതിെൻറയും ഭാഗമായാണ് സന്ദർശനം. ഖത്തർ അമീർ ൈശഖ് തമീം ബിൻ ഹമദ് അൽത്താനി ഒമാൻ ഭരണാധികാരിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു. ഒമാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കും.
പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദ്, ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൻ ബിൻ സഉൗദ് അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഹ്മാനി, വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം ബിൻ സഇൗദ് അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ അബ്ദുല്ല അൽ മുർഷിദി, തൊഴിൽ മന്ത്രി മഹാദ് ബിൻ സഇൗദ് ബിൻ അലി ബാ ഒവൈൻ, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലൂഷി എന്നിവർ പ്രതിനിധി സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.