സുൽത്താന്റെ സ്ഥാനാരോഹണ ദിനാചരണം; സുവൈഖിൽ പൊലിമയോടെ ആഘോഷം
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനാചരണം വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ പൊലിമയോടെ ആഘോഷിച്ചു.
സുൽത്താനോടുള്ള വിശ്വസ്തതയും കൂറും ഉയർത്തി പിടിച്ചായിരുന്നു സുവൈഖിലെ വിലായത്ത് നിവാസികൾ റാലി സംഘടിപ്പിച്ചത്.
സുൽത്താന്റെ ചിത്രവും ദേശീയ പതാകയുമായി അശ്വാഭ്യാസ സമിതി സംഘടിപ്പിച്ച റാലിയിൽ കുട്ടികളും മുതിർന്നവരുമടക്കം പങ്കാളികളായി. രാജ്യസ്നേഹം തുളുമ്പുന്ന കവിതകളും പ്രശംസാവാചകങ്ങളുമായി സുൽത്താനോടുള്ള വിശ്വസ്തതയും നന്ദിയും പ്രകടിപ്പിച്ചായിരുന്നു റാലി.
സുവൈഖിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽനിന്ന് ചരിത്രപ്രസിദ്ധമായ അൽ സുവൈഖ് കോട്ടയിലേക്ക് നടത്തിയ റാലിയിൽ നിരവധി ഉദ്യോഗസ്ഥരും ശൈഖുമാരും മുതിർന്നവരും വിലായത്ത് നിവാസികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.