Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ന​ൽ മാ​സ​ങ്ങ​ളി​ൽ...

വേ​ന​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി,വെ​ള്ള ബി​ല്ലു​ക​ൾ 15ശതമാനം കു​റ​ക്കാ​ൻ സു​ൽ​ത്താെ​ൻ​റ നി​ർ​ദേ​ശം

text_fields
bookmark_border
വേ​ന​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി,വെ​ള്ള ബി​ല്ലു​ക​ൾ 15ശതമാനം കു​റ​ക്കാ​ൻ സു​ൽ​ത്താെ​ൻ​റ നി​ർ​ദേ​ശം
cancel
camera_alt

മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ്​

മ​സ്ക​ത്ത്: വേ​ന​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി,വെ​ള്ള നി​ര​ക്കു​ക​ൾ 15 ശ​ത​മാ​നം കു​റ​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖിന്‍റെ നി​ർ​ദ്ദേ​ശം. ഈ ​വ​ർ​ഷം മേ​യ് മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ് നി​ര​ക്കി​ള​വി​ന്‍റെ​ ആ​നു​കൂ​ല്യം പൂ​ർ​ണ​മാ​യി കി​ട്ടു​ക. ബു​ധ​നാ​ഴ്ച സു​ൽ​ത്താ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മ​ന്ത്രി സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

പാ​ർ​പ്പി​ട ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 26.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ബാ​ക്കി വ​രു​ന്ന കാ​ല​ങ്ങ​ളി​ൽ ചി​ല ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടു​ക​ൾ ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​നും ഇ​ത്ത​ര​ക്കാ​രെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ല​ക്ക് മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. ഒ​മാ​ൻ ഫ്യൂ​ച്ച​ർ ഫ​ണ്ട് എ​ന്ന പേ​രി​ൽ നി​ക്ഷേ​പ ഫ​ണ്ട് ആ​രം​ഭി​ക്കാ​നും സു​ൽ​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ര​ണ്ട് ശ​ത​കോ​ടി റി​യാ​ൽ മൂ​ല ധ​ന​മു​ള്ള ഈ ​പ​ദ്ധ​തി സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും സ്വ​കാ​ര്യ മേ​ഖ​ല​യെ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും സ​ഹാ​യ​ക​മാ​വും. ഫ​ണ്ടി​ന്‍റെ ഒ​രു ഭാ​ഗം ചെ​റു​കി​ട ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് വി​നി​യോ​ഗി​ക്കും.

തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന തൊ​ഴി​ൽ സു​ര​ക്ഷ ആ​നു​കൂ​ല്യം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന് പി​രി​ച്ച് വി​ട്ട​വ​ർ​ക്കും ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ഈ ​വ​ർ​ഷം അ​വ​സാ​നം വ​രെ​യാ​ണ് ആ​നു​കു​ല്യം ന​ട​പ്പാ​വു​ക. ദേ​ശീ​യ ത​ല​ത്തി​ൽ വി​ദ്യ​ാഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​യി 2023^2027 കാ​ല​യ​ള​വി​ലേ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ട​പ്പാ​ക്കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​ക്കാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫീ​സി​ല്ലാ​തെ സ്ഥ​ലം അ​നു​വ​ദി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗോ​ത​മ്പ് കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൃ​ഷി​യു​ടെ വി​ക​സ​ന​ത്തി​നും പ്രോ​ത്സഹാ​ന​ത്തി​നു​മാ​യി ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി​യും പ്ര​ഖ്യാ​പി​ച്ചു.

2027വ​രെ അ​ഞ്ച് ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് അ​നു​വ​ദി​ച്ച​ത്. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഗോ​ത​മ്പ് കൃ​ഷി​ക്ക് കൂ​ടു​ത​ൽ ഭൂ​മി അ​നു​വ​ദി​ക്കും. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കു​ന്ന​ത് പോ​ലെ​യു​ള്ള എ​ണ്ണ സ​ബ്സി​ഡി ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യി​ൽ അ​ന്താ​രാ​ഷ്ട്ര ഉ​ന്ന​ത ഗു​ണ നി​ല​വാ​ര​ത്തി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ദേ​ശീ​യ ആ​രോ​ഗ്യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നും മ​ന്ത്രി സ​ഭ അ​നു​മ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultanelectricitywater bills
News Summary - Sultan's plan to reduce electricity and water bil
Next Story