സുൽത്താന്റെ സന്ദർശനം മുസന്ദത്തിന്റെ വികസനത്തിന് ഊർജം പകരും -ഗവർണർ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനം മുസന്ദം ഗവർണറേറ്റിലെ വികസന മുന്നേറ്റത്തിന് ശക്തമായ ഊർജം പകരുമെന്ന് ഗവർണർ സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദി പറഞ്ഞു. സുൽത്താൻ ഒമാനിൽ നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് ഗവർണറേറ്റിലേക്ക് രാജകീയ സന്ദർശനം നടത്തുന്നത്. സാമ്പത്തിക, വികസന മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികളെ അടുത്തറിയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു സുൽത്താന്റെ സന്ദർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണറേറ്റിലെ സ്പഷ്യൽ എക്കണോമിയെ ഉത്തേജിപ്പിക്കുന്നതിനായി നിലവിൽ കൈവരിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളെക്കുറിച്ച് വ്യക്തിപരമായി പഠിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജകീയ സന്ദർശനത്തിന് നന്ദി, സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന സാമ്പത്തിക വളർച്ചക്ക് ഊന്നൽ നൽകുന്നതിലൂടെ മുസന്ദം ഗവർണറേറ്റ് കൂടുതൽ ശ്രദ്ധ ആകർഷിക്കുമെന്നും സയ്യിദ് ഇബ്രാഹിം പറഞ്ഞു.
ദിബ്ബ-ലിമ-ഖസബ് റോഡ്, താമസസ്ഥലങ്ങളുടെയും നഗര കേന്ദ്രങ്ങളുടെയും വികസനം എന്നിവ നിലവിൽ നടക്കുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
വികസനപ്രവർത്തനങ്ങൾ നേരിട്ടറിയാനായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ചയായിരുന്നു മുസന്ദം സന്ദർശിച്ചത്. ഗവർണറേറ്റിലെ വികസനപ്രവർത്തനങ്ങൾ നേരിട്ടറിയാനായി ശൈഖുമാർ, വ്യവസായ പ്രമുഖർ, പൗരന്മാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.