സുൽത്താന്റെ ആശംസകൾ യു.എസ് പ്രസിഡന്റിന് കൈമാറി
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ യു.എസ് പ്രസിഡന്റ് ജോ ബൈഡന് കൈമാറി.
ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 78ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വീകരണ ചടങ്ങിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയാണ് സുൽത്താന്റെ ആശംസകൾ കൈമാറിയത്. ന്യൂയോർക്കിൽ അൽ മോണിറ്റർ മീഡിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച മിഡിലീസ്റ്റ് ഉച്ചകോടിയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും പങ്കെടുത്തു.
ഫലസ്തീൻ അടക്കമുള്ള നിരവധി അന്തർദേശീയ, പ്രാദേശിക വിഷയങ്ങളിലുള്ള ഒമാന്റെ ഉറച്ച നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഫലസ്തീൻ വിഷയത്തിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി മേഖലയിലെ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും സുൽത്താനേറ്റ് സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.